കേരളത്തില്‍ കോവിഡ് അവസാനിക്കുന്നു ! കണക്കുകള്‍ പറയുന്നത് ഇങ്ങനെ, വീണ്ടും വരുമോ പുതിയ തരംഗം?

Webdunia
ചൊവ്വ, 15 ഫെബ്രുവരി 2022 (15:44 IST)
കോവിഡ് മൂന്നാം തരംഗം കേരളത്തെ രൂക്ഷമായി ബാധിച്ചിരുന്നു. ഇന്ത്യയില്‍ മൂന്നാം തരംഗം പീക്കിലേക്ക് എത്തിയ ശേഷമാണ് കേരളത്തില്‍ മൂന്നാം തരംഗം തീവ്രമാകാന്‍ തുടങ്ങിയത്. മൂന്നാം തരംഗത്തില്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000 ന് മുകളിലും എത്തി.
 
ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം 50,000 ത്തില്‍ കൂടുതല്‍ ആയിരുന്നു. പിന്നീട് കേരളത്തിലും കോവിഡ് കര്‍വ് താഴാന്‍ തുടങ്ങി. ഫെബ്രുവരി 14 ന് 8,989 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലും മൂന്നാം തരംഗം അവസാനിക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. മൂന്നാം തരംഗം പീക്കിലേക്ക് എത്തിയ സാഹചര്യത്തിലും ആരോഗ്യസംവിധാനത്തിന്റെ സര്‍ജ് കപ്പാസിറ്റി കടക്കാതിരിക്കാന്‍ കേരളം തീവ്ര പ്രയത്നം നടത്തിയിരുന്നു. 
 
കോവിഡ് മഹാമാരിക്ക് മറ്റൊരു തരംഗമുണ്ടാകുമോ എന്ന പേടി എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇനിയൊരു നാലാം തരംഗം വന്നാലും മൂന്നാം തരംഗത്തെ നേരിട്ട പോലെ നേരിടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യസംവിധാനം. അതിനു പ്രധാന കാരണം വാക്‌സിനേഷന്‍ യജ്ഞത്തിലെ മുന്നേറ്റമാണ്. മൂന്നാം തരംഗം ഭയാനകമായ അവസ്ഥയിലേക്ക് പോകാതിരുന്നത് വാക്സിനേഷന്‍ കാരണമാണ്. വാക്സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയില്ല. കൂടുതല്‍ പേരും വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ് ചെയ്തത്. അതുകൊണ്ട് ആശുപത്രികളില്‍ ഐസിയു ബെഡുകള്‍ക്കും വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കും രണ്ടാം തരംഗത്തിലെ പോലെ ക്ഷാമമുണ്ടായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽ നിനോ സാധ്യത, രാജ്യത്ത് കാലവർഷം ദുർബലമായേക്കും, കേരളത്തിൽ മഴ സാധാരണതോതിൽ

കാർഷിക, ഊർജ മേഖലകളിലായി 1.7 ലക്ഷം രൂപയുടെ പദ്ധതികളുമായി കേന്ദ്രം, തയ്യാറെടുക്കുന്നത് ഊർജമേഖലയിലെ കുതിപ്പിനായി

യുഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും, ബിജെപിക്ക് കേരളത്തെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല: കുഞ്ഞാലിക്കുട്ടി

തലസ്ഥാന നഗരിയില്‍ ആര് ജയിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കും; എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാര്‍ മുന്നില്‍

വിവിപാറ്റില്‍ വീണ ജോര്‍ജിന്റെ ഫോട്ടോ മാത്രം, ആറന്മുളയില്‍ കോണ്‍ഗ്രസ് പരാതി നല്‍കി

അടുത്ത ലേഖനം
Show comments