Webdunia - Bharat's app for daily news and videos

Install App

കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം ഒഴിഞ്ഞ പെട്ടി നല്‍കി

എ കെ ജെ അയ്യര്‍
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (16:34 IST)
വാരാപ്പുഴ: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമില്ലാതെ ഒഴിഞ്ഞ ശവപ്പെട്ടി മാത്രം നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തു. കടമക്കുടി പഞ്ചായത്തിലെ കൊത്താടാണ് സംഭവം അരങ്ങേറിയത്.
 
കഴിഞ്ഞ ദിവസമാണ് പ്രിന്‍സ് സിമേന്തി എന്നയാളെ പനിയെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചത്. എന്നാല്‍ അല്‍പ്പ സമയത്തിനുള്ളില്‍ അദ്ദേഹം മരിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ്  സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി. ഉച്ചയോടെ മൃതദേഹം വിട്ടു നല്‍കുകയും ചെയ്തു. ഇയാളുടെ നാല് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം കൊണ്ടുപോകാനായി പെട്ടി വാങ്ങി നല്‍കുകയും ചെയ്തു. പിന്നീട് മൃതദേഹമടങ്ങിയ പെട്ടി ഇവര്‍ക്ക് നല്‍കി.
 
പെട്ടിയുമായി ആംബുലന്‍സില്‍ ഇവര്‍ കോതാട് തിരുഹൃദയ പള്ളിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം ഇല്ലെന്നു കണ്ടത്.  മൃതദേഹമില്ലാതെ പെട്ടി മാത്രമായി ആംബുലന്‍സ് ആശുപത്രിയില്‍ നിന്ന് പോയത് മനസിലാക്കിയ ആശുപത്രി അധികാരികള്‍ ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 
 
പിന്നീട് ആംബുലന്‍സ് ആശുപത്രിയിലെത്തി മൃതദേഹവുമായി പള്ളിയില്‍ തിരികെയെത്തി. തുടര്ന്ന് സംസ്‌കാര ചടങ്ങുകള്‍ കോവിഡ്  മാനദണ്ഡം പാലിച്ചു നടത്തി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments