Webdunia - Bharat's app for daily news and videos

Install App

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (18:04 IST)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ജനിച്ച രാജേന്ദ്രന്‍ എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 23 വയസില്‍ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കാനം രാജേന്ദ്രന്‍ യുവജനസംഘടനാ രംഗത്ത് ദേശീയതലത്തില്‍ എ ബി ബര്‍ദനൊപ്പം പ്രവര്‍ത്തിച്ചു. 1982ലും 87ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി.
 
പിന്നീട് രണ്ട് വട്ടം വാഴൂരില്‍ നിന്ന് തന്നെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് സംഘടനാരംഗത്തേക്ക് കാനം ചുവട് മാറിയത്. 2015ല്‍ സിപിഐ സംസ്ഥാന്‍ സെക്രട്ടറിയായ കാനം 2018ല്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യം മൂലം പൊതുരംഗത്ത് സജീവമായിരുന്നില്ലെങ്കിലും 2022 ഒക്ടോബറില്‍ മൂന്നാം വട്ടവും കാനം സിപിഐ സംസ്ഥാന സെക്രട്ടറിയായി. വനജയാണ് ഭാര്യ. സ്മിത,സന്ദീപ് എന്നിവര്‍ മക്കളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments