Webdunia - Bharat's app for daily news and videos

Install App

സി പി ഐ എം പ്രവർത്തകന്റെ കൊലപാതകം; കണ്ണൂരിൽ ഇന്ന് ഹർത്താൽ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അക്രമങ്ങൾ വ്യാപകമായി. പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് അക്രമത്തെ തുടർന്ന് സി പി ഐ എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി പി ഐ എം ഹർത്താൽ ആചരിക്

Webdunia
വെള്ളി, 20 മെയ് 2016 (10:13 IST)
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അക്രമങ്ങൾ വ്യാപകമായി. പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് അക്രമത്തെ തുടർന്ന് സി പി ഐ എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി പി ഐ എം ഹർത്താൽ ആചരിക്കും. കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം എന്നീ നാല് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
 
പിണറായി വിജയന്റെ വിജയത്തിൽ സി പി എം പ്രവർത്തകർ ആഹ്ലാദിക്കുന്നതിനിടെ ആർ എസ് എസ് ഇവർക്ക് നേരെ നടത്തിയ ബോംബേറിൽ സി പി ഐ എം പ്രവര്‍ത്തകനായ പിണറായി ചേരിക്കല്‍ സ്വദേശി വി രവീന്ദ്രനനാണ് കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ഇന്നത്തെ ആഹ്ലാദ പ്രകടനങ്ങള്‍ സി പി ഐ എം ഉപേക്ഷിച്ചു.
 
ഇന്നലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ജില്ലയിലെ 11 മണ്ഡലങ്ങളില്‍ എട്ടിലും വിജയിച്ച് മികച്ച പ്രകടനമാണ് എൽ ഡി എഫ് കണ്ണൂര്‍ ജില്ലയില്‍ നടത്തിയത്. അതേസമയം , കാസർഗോഡ് ജില്ലയിലും സമാനമായ സംഭവങ്ങൾ നടന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അടുത്ത ലേഖനം
Show comments