ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതിനെ അനുകൂലിച്ച സംഭവത്തിൽ മുകേഷിനോടും ഗണേഷിനോടും സി പി എം വിശദിക്കരണം തേടില്ല

Webdunia
വെള്ളി, 29 ജൂണ്‍ 2018 (14:42 IST)
കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയിൽ നിന്നും പുറത്താക്കിയ ദിലീപിന്റെ വീണ്ടും തിരിച്ചെടുക്കുന്നതിനെ അനുകൂലിച്ച ഇടത് എം എൽ എമാരായ മുകേഷിനോടും ഗണേഷ് കുമാറിനോടും സി പി എം വിശദികരണം തേടില്ല. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇരുവരോടും വിശദീകരണം തേടേണ്ടതില്ല എന്ന് വെള്ളിയാഴ്ച ചേർന്ന സസ്ഥാന കമ്മറ്റി യോഗത്തിൽ തീരുമാനമെടുത്തു. 
 
വിഷയത്തിൽ സി പി എം എംഎൽഎമാർ കൂടിയായ അമ്മ അംഗങ്ങൾ സംഭവത്തിൽ നിരുത്തരവാദപരമായ നിലാപാടാണ് സ്വീകരിച്ചത് എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. സാഹചര്യത്തിലാണ് സംസ്ഥാന കമ്മറ്റി യോഗത്തിൽ ഇത് ചർച്ചയായത്. അമ്മ അംഗങ്ങളായ എം എൽ എമാരുടെ നിലപാട് സർക്കാരിന്റെ നിലപാടല്ല എന്ന് സി പി എം വിശദികരണം നൽകുകയും ചെയ്തിരുന്നു. 
 
സംഭവത്തിൽ ഇടത് എം എൽ എമാരെ വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ രൂക്ഷമായ ഭാഷയിൽ വിന്മർഷിച്ചിരുന്നു. വിഷയത്തിൽ ജന പ്രതിനിധികൾ ഔചിത്യ ബോധം കാട്ടേണ്ടിയിരുന്നു എന്നും. പ്രശ്നത്തെ അവധാനതയോടെ കാണാൻ ഇവർക്കായില്ലെന്നുമായിരുന്നു വനിത കമ്മീഷൻ അധ്യക്ഷയുടെ വിമർശനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജ്വാല ഗുട്ട ഒരു വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്തത് 60 ലിറ്റര്‍ മുലപ്പാല്‍; കാരണം ഇതാണ്

ലീഗിനു അഞ്ച് മന്ത്രിമാർ; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കില്ല

ഇന്ധന വില വര്‍ധനവ്: ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ 5 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു

കര്‍ണാടക സര്‍ക്കാര്‍ ബിയര്‍, വിസ്‌കി വില 25% വരെ കുറച്ചു, കാരണം ഇതാണ്

വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്‍കി വിഡി സതീശന്‍

അടുത്ത ലേഖനം
Show comments