കെ സുരേന്ദ്രൻ വന്നുകണ്ടു, ബിജെപിയിലേയ്ക്ക് ക്ഷണിച്ചു: സിപിഎം നേതാവ് തോട്ടത്തിൽ രവീന്ദ്രൻ

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2021 (11:29 IST)
കോഴിക്കോട്: ബിജെപിയിൽ ചേരണം എന്ന ആവശ്യവുമായി കെ സുരേന്ദ്രൻ തന്നെ സമീപിച്ചു എന്ന് വെളിപ്പെടുത്തി സിപിഎം നേതാവും മുൻ കോഴികൊട് മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. ബിജെപിയുമായി ചേർന്നുപോകാൻ സാധിയ്ക്കില്ല എന്ന് കെ സുരേന്ദ്രനെ അറിയിച്ചതായും തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി. 'ബിജെപിയിൽ ചേരണം എന്ന ആവശ്യവുമായി കെ സുരേന്ദ്രൻ എന്നെ വന്നുകണ്ടിരുന്നു. എന്നാൽ ബിജെപിയുമായി യോജിച്ചുപോകാൻ സാധിയ്ക്കില്ല എന്ന് കെ സുരേന്ദ്രനെ അറിയിച്ചു. ഞാൻ ഒരു വിസ്വാസിയാൺ, കമ്മ്യൂണിസ്റ്റ് കാരനാണ്. വിശ്വാസികൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല.' എന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. അതേസമയം തോട്ടത്തിൽ രവിന്ദ്രന്റെ വെളിപ്പെടുത്തൽ കെ സുരേന്ദ്രൻ നിഷേധിച്ചു, സുഹൃത്ത് എന്ന നിലയിലാണ് തോട്ടത്തിൽ രവീന്ദ്രനെ പോയി കണ്ടത് എന്നും ബിജെപിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ല എന്നുമാണ് കെ സുരേന്ദ്രൻ പറയുന്നത്. എന്നാൽ പാർട്ടിയിൽ ചേരുന്നതിനായി പലരുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ട് എന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments