സിപിഎം വിമതരുടെ ലയന സമ്മേളനം ഇന്ന്

സിപിഎം വിമതരുടെ ലയന സമ്മേളനം ഇന്ന്

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (10:12 IST)
എറണാകുളം ജില്ലയിലെ സിപിഎം വിമതര്‍ക്ക് സിപിഐയുടെ ഭാഗമാകുനതിനുള്ള ലയന സമ്മേളനം ഇന്ന് സ്വീകരണം ഒരുക്കുന്നത് ഇടതുപക്ഷത്തുനിന്നുള്ള ചോര്‍ച്ച തടയാനാണ് സിപിഐ വിമതര്‍ക്ക് പാര്‍ട്ടിയിലേക്ക് സ്വാഗതം നല്‍കുന്നതെന്നാണ് നേതൃത്വം വ്യക്തമാകുന്നത്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ അച്ചടക്ക നടപടി നേരിട്ടവരാണ് വിമതരെന്നും ഇവരെ സ്വാഗതം ചെയ്യരുതെന്നുമാണ് സിപിഎം നിലപാട്.  
 
എറണാകുളത്തിനുപുറമെ മലപ്പുറം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലും സിപിഎം വിമതര്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്തിടെ സിപിഐയില്‍ എത്തിയെങ്കിലും എറണാകുളത്തെ വിമതരെ മാത്രമാണ് പരസ്യമായി സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുള്ളത്. വിമതഅസംതൃപ്ത ചേരികളെ ഇടതുപക്ഷത്ത് നിര്‍ത്തുകയെന്ന ദൗത്യമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്.  
 
എറണാകുളത്ത് ഉദയംപേരൂര്‍, എളങ്കുന്നപ്പുഴ പഞ്ചായത്തുകളില്‍നിന്നും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍നിന്നുമായി 573 പേരും അവരുടെ കുടുംബാംഗങ്ങളുമാണ് സിപിഎം വിട്ട് സി.പി.ഐയില്‍ എത്തുന്നത്. സിപിഐയില്‍ ചേരുന്ന സിപിഎം വിമതനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം രംഗത്തുവന്നു.  എന്നാല്‍, സിപിഐയില്‍ ലയിക്കുന്നവര്‍ നിലവില്‍ സിപിഎമ്മുമായി ബന്ധമില്ലാത്തവരാണെന്നും ഇവരെ അധിക്ഷേപിക്കാന്‍ സിപിഎമ്മിന് അവകാശമില്ലെന്നുമാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. 
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments