Webdunia - Bharat's app for daily news and videos

Install App

നാലുപേരെയും കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്, ഒറ്റയ്ക്കാണ് ചെയ്തത് ; കുറ്റം സമ്മതിച്ച് കാഡൽ ജീൻസൺ

കുടുബത്തിലെ നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി, കുറ്റം സമ്മതിച്ച് കാഡൽ ജീൻസൺ

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (07:45 IST)
നന്തൻകോട്ട് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ കൊലപ്പെടുത്തിയത് താനാണെന്ന് കുറ്റം സമ്മതിച്ച് പ്രതി കാഡൽ‌ ജീൻസൺ രാജ. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചത്. ആയുധങ്ങള്‍ കൊണ്ട് തലയ്ക്ക് പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് ജീൻസൺ ‌മൊഴി നൽകി. എന്നാൽ കൊലയ്ക്കു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. 
 
കീഴടങ്ങുന്നതിനായി നാട്ടിലേക്ക് വരുകയായിരുന്ന കാ‍ഡൽ ജീൻസൺ രാജയെ തമ്പാനൂരിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സംഭവം നടന്നതിന് ശേഷം ഇയാള്‍ ചെന്നൈയിലേക്ക് കടന്നിരുന്നു. കാഡലിന്റെ കൈവശം എൺപതിനായിരത്തോളം രൂപയുണ്ടായിരുന്നുവെന്ന് വിവരമുണ്ട്. 
 
ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണ് മരിച്ചത്.‌ എന്നാല്‍ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണ് സൂചന.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments