Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാക്കുകൊണ്ടു മൂടിയ നിലയില്‍ അഭിഭാഷകന്‍റെ മൃതദേഹം കണ്ടെത്തി

രണ്ട് ദിവസം മുമ്പ് കാണാതായ അഭിഭാഷകന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

ചാക്കുകൊണ്ടു മൂടിയ നിലയില്‍ അഭിഭാഷകന്‍റെ മൃതദേഹം കണ്ടെത്തി
തൃക്കരിപ്പൂര്‍ , ബുധന്‍, 22 ഫെബ്രുവരി 2017 (14:08 IST)
അഭിഭാഷകന്‍റെ മുഖം ചാക്കുകൊണ്ട് മൂടിയ നിലയില്‍ പുഴയില്‍ നിന്ന് കണ്ടെടുത്തു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പയ്യന്നൂര്‍ ബാറിലെ അഡ്വക്കേറ്റ് കെ വി കൃഷ്ണന്‍ നായര്‍ എന്ന 73 കാരന്‍റെ മൃതദേഹമാണു കണ്ടെത്തിയത്. 
 
കഴിഞ്ഞ ദിവസം രാവിലെ തലിച്ചാലം പുഴയിലെ കാരയില്‍ അണക്കെട്ടിനു താഴ്ഭാഗത്തായാണു മൃതദേഹം കണ്ടത്. മൃതദേഹം പ്ലാസ്റ്റിക് കയര്‍ കൊണ്ട് അണക്കെട്ടിന്‍റെ തൂണിനോട് ബന്ധിച്ചിരുന്നു. ഭിലായ് സ്റ്റീല്‍ പ്ലാന്‍റ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം കരിവെള്ളൂര്‍ പാലക്കുന്ന് സ്വദേശിയായ കൃഷ്ണന്‍ നായര്‍ വര്‍ഷങ്ങളായി ചന്തേര പടിഞ്ഞാറേക്കരയിലായിരുന്നു താമസം. 
 
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പയ്യന്നൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. തളിപ്പറമ്പ് ഡി വൈ എസ് പി വേണുഗോപാലന്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനിയുടെ ചിത്രങ്ങള്‍ പോലും ഒളിപ്പിച്ചു, രക്ഷപ്പെടാന്‍ സഹായിച്ചത് ഇവര്‍ തന്നെയോ ?