Webdunia - Bharat's app for daily news and videos

Install App

ഇത് തനി മലയാളി സ്റ്റൈൽ! നോട്ട് മാറാന്‍ കണ്ടുപിടിച്ച തന്ത്രം മോദിയെ പോലും വെല്ലും!

മലയാളിയെ തോൽപ്പിക്കാനാകില്ല മക്കളേ... എന്തായാലും മോദി ഇതറിഞ്ഞാൽ ഞെട്ടും!

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (16:58 IST)
ഇന്ത്യയിൽ 500, 1000 നോട്ടുകൾ നിരോധിച്ചതോടെ പുതിയ നോട്ടുകൾക്കായി ബാങ്കുകൾക്ക് മുന്നിൽ വൻ ക്യൂവാണുള്ളത്. ഓരോ ബാങ്കുകളിലും ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് വരെ കഴിയുന്നില്ല. രാവിലെ മുതൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ജനത്തിരക്കാണ്. എന്നാൽ, ഇതിനെയെല്ലാം കടത്തിവെട്ടുന്ന മലയാളിയുടെ ബുദ്ധിയെ പ്രശംസിക്കാതിരിക്കാൻ സാധിക്കില്ല.
 
എല്ലാവരും ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പോയി ക്യൂ നിന്നപ്പോൾ എറണാകുളത്തുള്ള ഒരു ചെറുപ്പക്കാരൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി. യുവാവ് ക്യു നിന്നത് റെയിൽ‌വേ സ്റ്റേഷനിലാണ്. എറണാകുളം നോര്‍ത്ത് റെയില്‍വേ സറ്റേഷനില്‍ നിന്നും ഡല്‍ഹിക്ക് സെക്കന്‍ഡ് ക്ലാസ് എസിയില്‍ 6 ടിക്കറ്റ് എടുത്തു. നവംബര്‍ 28ന് പോയി ഡിസംബര്‍ 15ന് തിരിച്ചു വരാനുള്ള ടിക്കറ്റാണ് എടുത്തത്. 40800 രൂപയുടെ ടിക്കറ്റുകളാണ് എടുത്തത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 500, 1000 രൂപ നോട്ടുകളാണ് ഉപയോഗിച്ചത്.
 
പിന്നീട് ഇതേ രീതിയില്‍ മറ്റൊരു ക്യൂവിൽ നിന്ന് മുംബൈയ്ക്കും ടിക്കറ്റ് എടുത്തു. നവംബര്‍ 20ന് പോകാനും ഡിസംബര്‍ അഞ്ചിന് തിരികെ വരാനുമുള്ള രീതിയില്‍ ആയിരുന്നു ഇത്തവണ ടിക്കറ്റ് എടുത്തത്. 31800 രൂപയുടെ ടിക്കറ്റുകളായിരുന്നു ഇത്. ഒരേ ആളുകളുടെ വിവരങ്ങൾ കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ അധികൃതർ ജാഗ്രത പാലിച്ചു.
 
മൂന്നാമതും ടിക്കറ്റ് എടുക്കാന്‍ വന്ന ഇയാളോട് അധികൃതര്‍ കാര്യം തിരക്കിയപ്പോള്‍ ഉടനെ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നെങ്കിലും അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് എടുക്കാൻ സാധിച്ചില്ല. അതേസമയം ഇയാള്‍ക്കെതിരെ നിയമനടപടികള്‍ക്കൊന്നും വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് നിയമവിരുദ്ധമല്ലെങ്കിലും വിചിത്രമാണെന്നാണ് റെയില്‍വേ അധികൃതര്‍ പ്രതികരിച്ചത്.
 
ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഒരു നിശ്ചിത തുക ഒഴിച്ച് ബാലൻസ് തുക ഇയാൾക്ക് ലഭിക്കും. ബാങ്കില്‍ നിന്നും മറ്റും പണം മാറാനുള്ളത് പോലെയുളള യാതൊരു ബുദ്ധിമുട്ടും ഇങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാവില്ലെന്നു മനസിലായത് കൊണ്ടാവാം ഇയാള്‍ ഈ വഴി തിരഞ്ഞെടുത്തത്.
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments