Webdunia - Bharat's app for daily news and videos

Install App

വന്ദേഭാരത് വഴി വിദേശകറൻസി കടത്തി, യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയതായി റിപ്പോർട്ട്

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (07:42 IST)
സ്വർണക്കടത്ത് പിടിയ്ക്കപ്പെടുന്നതിന് മുൻപ് വന്ദേഭാരത് മിഷൻ വിനാമനങ്ങളിൽ സ്വപ്ന സുരേഷ് വിദേശ കറൻസി കടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി എം ശിവശങ്കറിന്റെ സഹായം ഉപയോഗപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ. ജൂണിൽ പുറപ്പെട്ട വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ അഞ്ച് വിദേശികൾക്ക് ടിക്കറ്റ് ഉറപ്പുവരുത്താനാണ് സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയത് എന്നാണ് വിവരം.
 
ഇതനുസരിച്ച് ശിവശങ്കർ വിമാനകമ്പനിയുമയി ബന്ധപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.  ഇന്ത്യയിൽ നിന്നും ശേഖരിച്ച വിദേശ കറൻസി കടത്താൻ സ്വപ്ന വന്ദേഭാരത് മിഷൻ വിമാനങ്ങൾ ഉപയോഗപ്പെടുത്തി എന്ന മൊഴിയെ തുടർന്നുള്ള അന്വേഷണത്തിലാണ് എട്ട് ബാഗേജുകളുമായി അഞ്ച് പേരെ സ്വപ്ന കയറ്റി അയച്ചു എന്ന് വ്യക്തമായത്. കേരളത്തിൽ കുടുങ്ങിയ യുഎഇ പൗരന്മാരെ തിരികെ അയയ്ക്കാൻ സ്വപ്ന സഹായം തേടിയിരുന്നു എന്ന് ശിവശങ്കർ സ്ഥിരീകരിച്ചതയാണ് വിവരം. 
 
എന്നാൽ സ്വപ്ന കയറ്റിയയച്ച അഞ്ചുപേരും യുഎഇ പൗരൻമാരല്ല എന്നാണ് വിവരം. വിദേശ കറൻ‌സി കടത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇഡി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കം. ശിവശങ്കറിനെ തെറ്റിദ്ധരിപ്പിച്ച് സ്വപ്ന ബന്ധം ഉപയോഗപ്പെടുത്തി എന്നാണ് നിലവിലെ അനുമാനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

അടുത്ത ലേഖനം
Show comments