കുസാറ്റില്‍ വന്‍ ദുരന്തം: ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചു, 46പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
ശനി, 25 നവം‌ബര്‍ 2023 (20:43 IST)
കുസാറ്റില്‍ വന്‍ ദുരന്തം. ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചു. 46പേര്‍ക്ക് പരിക്കേറ്റു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെയാണ് അപകടം ഉണ്ടായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ് കുസാറ്റിലെ എഞ്ചിനിയറിങ് കോളേജ്.
 
ഗാനമേള നടക്കുമ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തും പുറത്തും കുട്ടികളുടെ തിരക്കുണ്ടായിരുന്നു. എന്നാല്‍ മഴ പെയ്തപ്പോള്‍ പുറത്തുനിന്നവര്‍ അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. തിരക്കില്‍പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനൽ കടുത്തതോടെ കുതിച്ചുയർന്ന് ചെറുനാരങ്ങ വില, കിലോ വില 200 രൂപയായി

കടുത്ത ചൂടില്‍ കേരളത്തിന്റെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍ 250 മെഗാവാട്ട് വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി

ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും, മുന്നറിയിപ്പ് നൽകി ഇറാൻ, എണ്ണവിപണിയിൽ വീണ്ടും ആശങ്ക

എതിർ ചക്രവാതം ദുർബലമാകുന്നു, സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനൽ മഴയെത്തും

'പ്രതിപക്ഷം നാരിശക്തിയുടെ ഭ്രൂണഹത്യ നടത്തി': വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ വികാരാധീനനായി പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments