Webdunia - Bharat's app for daily news and videos

Install App

ദളിത് യുവതിയെ പീഡിപ്പിച്ചു; പെൺകുട്ടിക്കൊപ്പം പല സ്ഥലങ്ങളിൽ കറങ്ങിനടന്ന യുവാക്കൾ അറസ്റ്റിൽ, ആത്മഹത്യാ ശ്രമം പൊളിഞ്ഞപ്പോൾ സംഭവം പുറംലോകമറിഞ്ഞു

ദളിത് യുവതിക്ക് പീഡനം: നാലു പേര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 28 നവം‌ബര്‍ 2016 (14:37 IST)
ദളിത് യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരന്‍ അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃമതിയായ നരുവാമ്മൂട് സ്വദേശിയെ (22) പീഡിപ്പിച്ച കേസിലാണു നരുവാമ്മൂട് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.
 
മലയിന്‍കീഴ് മലയം സ്വദേശികളായ സജാദ്, ശ്രീജിത്ത്, പൊലീസ് കണ്‍ടോള്‍ റൂം സിവില്‍ പൊലീസ് ഓഫീസര്‍ അഭയന്‍, ബിജു എന്നിവരാണു പൊലീസ് പിടിയിലായത്. കഴിഞ്ഞ 21 നു ജനറല്‍ ആശുപത്രിയില്‍ വച്ച് ശ്രീജിത്ത് യുവതിയുമായി പരിചയപ്പെട്ട ശേഷം പ്രലോഭിഭിപ്പിച്ച് യുവതിയുമായി പല സ്ഥലങ്ങളിലും കറങ്ങുകയും കൂട്ടുകാരനായ ബിജുവിന്‍റെ വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ ബിജുവിന്‍റെ ഭാര്യ ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് അവിടെ നിന്ന് സജാദിനൊപ്പം ചൂഴാറ്റുകോട്ടയിലെ അഭയന്‍റെ വീട്ടിലെത്തി. അവിടെ വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
 
പ്രതികളുടെ പരിചയക്കാരനായ ഒരു ഓട്ടോ ഡ്രൈവര്‍ യുവതിയെ യുവതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയെ കാണത്തതിനെ തുടര്‍ന്ന് പിതാവ് ശകാരിക്കുകയും തുടര്‍ന്ന് യുവതി അമിതമായി ഉറക്കഗുളിക കഴിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി  ഡോക്ടറോടും തുടര്‍ന്ന് പൊലീസിനോടും വിവരങ്ങള്‍ വെളിപ്പെടുത്തി.
 
തുടര്‍ന്നായിരുന്നു നെയ്യാറ്റിന്‍കര ഡി വൈ എസ്പി  സുള്‍ഫിക്കറുടെ നിര്‍ദ്ദേശാനുസരണം പൊലീസ് കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments