Webdunia - Bharat's app for daily news and videos

Install App

തുണിക്കട ഗോഡൗണില്‍ മൃതദേഹം: ക്രൂരമര്‍ദ്ദനം ഏറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Webdunia
തിങ്കള്‍, 20 ജൂണ്‍ 2022 (17:19 IST)
തുണിക്കടയുടെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. എന്നാല്‍ മരിക്കുന്നതിന് മുമ്പ് ഇയാള്‍ക്ക് അതിക്രൂരമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നാണു സൂചന.
 
മമ്പാട് ടൗണിലെ തുണിക്കടയുടെ ഗോഡൗണിലാണ് ശനിയാഴ്ച ഉച്ചയോടെ സംഭവം ഉണ്ടായത്. മലപ്പുറം കോട്ടയ്ക്കല്‍ വില്ലൂര്‍ പള്ളിത്തോട്ടിയില്‍ അലവി മകന്‍ മുജീബ് റഹ്മാന്‍ എന്ന 29 കാരനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചു എന്ന് ജീവനക്കാരില്‍ ഒരാള്‍ പോലീസിനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞു പോലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഗോഡൗണിന്റെ ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉള്ളിലെ മുറിയില്‍ നിലത്തു തുണികള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
 
മുജീബിന്റെ ഭാര്യ പാണ്ടിക്കാട് പുലിക്കോട്ടില്‍ രഹ്നയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. പതിനേഴാം രാത്രി കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ മുജീബിന്റെ ഫോട്ടോ അജ്ഞാതന്‍ രഹ്നായ്ക്ക് അയച്ചുകൊടുത്തിരുന്നു. തുണിക്കട ഉടമയുടെ സ്ഥാപനത്തില്‍ നിന്ന് 64000 രൂപയുടെ വസ്തുക്കള്‍ ഇയാള്‍ കടം വാങ്ങിയതും പണം തിരികെ കൊടുത്തില്ല എന്ന വിവരവും പൊലീസിന് ലഭിച്ചു.
 
പതിനേഴിന് രാത്രി ഇയാളെ കൊണ്ടുവന്നു പുലരുവോളം മര്‍ദ്ദിച്ചതായാണ് പറയുന്നത്. തുണിക്കട ഉടമ ഉള്‍പ്പെടെ 13 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരാളെക്കൂടി കിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു. തുണിക്കട ഉടമയുടെ കാര്‍ ഉള്‍പ്പെടെ രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments