കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു

കാട്ടാനയുടെ ചവിട്ടേറ്റ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (14:59 IST)
കാട്ടാനയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. പുതുപ്പരിയാരം വട്ടേക്കാട് കാരക്കാട് വീട്ടില്‍ സോളി വര്‍ഗീസ് എന്ന 42 കാരനാണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള റബ്ബര്‍ തോട്ടത്തിലേക്ക് പോകും‍വഴിയായിരുന്നു കാട്ടാന സോളിയെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് ഭയന്നോടിയെങ്കിലും സോളിയെ ആന ആക്രമിക്കുകയായിരുന്നു. 
 
രണ്ടു വര്‍ഷം മുമ്പും സോളിയെ ആന ആക്രമിച്ചിരുന്നു. അന്ന് പരിക്കുകളോടെ ഇയാള്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. എ.എസ്.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികളെടുത്തു. സംഭവത്തില്‍  നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇത് പരാജയപ്പെടുത്തി. 

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി, സുരേഷ് ഗോപിയുടെ മൊഴി എടുത്തില്ല

ഫ്രാന്‍സ് എന്തുകൊണ്ടാണ് റാഫേലുകള്‍ ഇന്തോനേഷ്യയ്ക്ക് വിലകുറച്ചും ഇന്ത്യയ്ക്ക് വിലകൂടിയും വില്‍ക്കുന്നത്

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് അംഗീകാരം

ഈ രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നു; വാങ്ങുന്നതില്‍ ഏറ്റവും മുന്നില്‍ ഈ രാജ്യം

അടുത്ത ലേഖനം
Show comments