Webdunia - Bharat's app for daily news and videos

Install App

പ്രതിശുത വധു കിണറ്റിൽ വീണു മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 25 നവം‌ബര്‍ 2022 (09:41 IST)
കൊല്ലം: വരുന്ന ഞായറാഴ്ച വിവാഹം ചെയ്യാനിരുന്ന പ്രതിശുത വധുവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ശാസ്‌താംകോട്ട ഡി.ബി.കോളേജ് രണ്ടാം വര്ഷം എം.എ വിദ്യാർത്ഥിനിയായ പല്ലിശേരിക്കൽ തെറ്റിക്കുഴി തെക്കേതിൽ പ്രവാസിയായ അബ്ദുൽ ലത്തീഫ് - കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഷീജ ദമ്പതികളുടെ മകളുമായ ഷിഫാന എന്ന 23 കാരിയാണ് മരിച്ചത്.

കരുനാഗപ്പള്ളി സ്വദേശിയായ യുവാവുമായി വരുന്ന ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരിക്കവെയാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിവരെ വീട്ടിലുണ്ടായിരുന്ന ഷിഫാനയെ കാണാതായത്. വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ വീട്ടുമുറ്റത്തെ കിണറ്റിന്റെ ഗ്രിൽ ഉയർന്നിരിക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് സമീപത്ത് ഷിഫാനയുടെ ചെരുപ്പും കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഷിഫാന കിണറ്റിൽ ഉണ്ടെന്നു കണ്ടെത്തിയതോടെ നാട്ടുകാർ ശാസ്‌താംകോട്ട പോലീസ്, ഫയർഫോഴ്‌സ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും ഷിഫാന മരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments