മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട്ടെ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി, തീവ്രവാദി ഗ്രൂപ്പ് ഏതെന്ന് വ്യക്തമാക്കണമ്മെന്ന് ലീഗ്

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2019 (14:02 IST)
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും വെച്ച് നൽകുന്നതെന്ന സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്റെ വാക്കുകൾക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പി മോഹനന്റെ വാക്കുകൾ ഉദ്ധരിച്ച് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം നിലനിൽക്കുന്നുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. 
 
നേരത്തെ കോഴിക്കോടുള്ള മുസ്ലീം സംഘടനകളാണ് മാവോയിസ്റ്റുകൾക്ക് വളം വെച്ച് കൊടുക്കുന്നതെന്ന് കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സിപിഎം  ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. എന്നാൽ സഭക്ക് പുറത്തുള്ളവരുടെ പ്രസ്താവനകൾ ഗൗരവകരമായി കാണെണ്ടതില്ലെന്ന് വിഷയത്തിൽ ഇ പി ജയരാജൻ മറുപടി നൽകി.
 
എന്നാൽ ഈ കാര്യത്തിൽ കോഴിക്കോട് സിപിഎം  ജില്ലാ സെക്രട്ടറി പി മോഹനനെ അനുകൂലിച്ച് ബി ജെ പി രംഗത്തെത്തി. പി മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ ബി ജെ പി ഈ കാര്യത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

അടുത്ത ലേഖനം
Show comments