Webdunia - Bharat's app for daily news and videos

Install App

ബാങ്ക് ജീവനക്കാരനെ ബലം പ്രയോഗിച്ചു നഗ്നനാക്കി പണം തട്ടിയ സംഘം പിടിയിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 21 ഫെബ്രുവരി 2022 (19:46 IST)
ചോറ്റാനിക്കര: ബാങ്ക് ജീവനക്കാരനെ ബലം പ്രയോഗിച്ചു നഗ്നനാക്കിയശേഷം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ആമ്പല്ലൂർ സ്വദേശി ആദർശ് ചന്ദ്രശേഖരൻ (25), മാമല വലിയപറമ്പിൽ ഫ്രഡിൻ ഫ്രാൻസിസ് (22), മുളന്തുരുത്തി പെരുമ്പിള്ളി ലബീബ് ലക്ഷ്മണൻ (22), ചോറ്റാനിക്കര അമ്പാടിമല വിശ്വാസ് (42), ഒന്നാം പ്രതി ആദർശിന്റെ ഭാര്യ കാശ്മീര (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പതിനാലാം തീയതി രാത്രിയാണ് അഞ്ചംഗ സംഘം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ബാങ്ക് ജീവനക്കാരന്റെ വീട്ട്ടിൽ അതിക്രമിച്ചു കയറി കഴുത്തിൽ കത്തി വച്ച് ബലം പ്രയോഗിച്ചു വസ്ത്രങ്ങൾ മാറ്റുകയും ഇയാളുടെ തന്നെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയുമായിരുന്നു.  ബാങ്ക് ജീവനക്കാരനിൽ നിന്ന് രണ്ട് ലക്ഷത്തിലേറെ രൂപയും ഒരു പവന്റെ മോതിരവും മൊബൈൽ ഫോണും തട്ടിയെടുത്തു.

സംഘം വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയപ്പോഴാണ് ബാങ്ക് ജീവനക്കാരൻ പോലീസിൽ പരാതി നൽകിയത്. പരാതി കിട്ടിയതും മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ പിടികൂടി. പ്രതികളിൽ നിന്ന് അര ലക്ഷം രൂപയും മോതിരവും മൊബൈൽ ഫോണും കണ്ടെടുത്തു. ആദർശ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.      

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments