Webdunia - Bharat's app for daily news and videos

Install App

പരിശോധനയെ എതിര്‍ക്കുന്നില്ല, ഇപ്പോള്‍ നടക്കുന്നത് സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമം - കടകംപള്ളി സുരേന്ദ്രൻ

സഹകരണബാങ്കുകളിലെ റെയ്‌ഡിനെ ആരും ഭയക്കുന്നില്ല: കടകംപള്ളി സുരേന്ദ്രൻ

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (11:37 IST)
സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളിൽ നടന്ന റെയ്‌ഡിനെതിരെ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടർച്ചയായിട്ടാണ് സിബിഐയും എൻഫോഴ്‌സ്‌മെന്റും റെയ്‌ഡുകള്‍ നടത്തിയത്. ഈ നീക്കം നല്ല ഉദ്ദേശത്തോടെയല്ലെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാത്തരത്തിലുമുള്ള പരിശോധനയെയും സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുണ്ട്. ഈ പരിശോധനയെ ആരും ഭയക്കുന്നില്ല. തെറ്റായിട്ട് എന്തെങ്കിലും കണ്ടാൽ തിരുത്താനും കേന്ദ്രസർക്കാരും റിസര്‍വ് ബാങ്കും ബിജെപിയും സൃഷ്ടിച്ച പ്രചാരവേലയുടെ പുകമറ തകർക്കാനും അന്വേഷണം ഉപകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറ‍ഞ്ഞു. മനോരമ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ല സഹകണബാങ്കില്‍ നടന്ന റെയ്‌ഡില്‍ 266 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയിരുന്നു. ഈ നിക്ഷേപത്തില്‍ ഭൂരിഭാഗത്തിനും കൃത്യമായ രേഖകളില്ലെന്നാണ് അന്വേഷണത്തില്‍ സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.
പ്രാഥമിക സഹകരണസംഘങ്ങളില്‍ നിന്നാണ് നിക്ഷേപം ബാങ്കിലെത്തിയത്.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments