പാഠപുസ്തകങ്ങളില്‍ വ്യാജ വര്‍ത്തകള്‍ തിരിച്ചറിയാനുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തി; ഉള്ളടക്കം 5, 7 ക്ലാസുകളിലെ പുസ്തകങ്ങളില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 13 ഓഗസ്റ്റ് 2024 (20:43 IST)
ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും 'ഫാക്ട് ചെക്കിങ്ങിന്' കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ ഭാഗമായി. നേരത്തെ 2022-ല്‍ 'സത്യമേവ ജയതേ' പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം കൈറ്റിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. 5920 പരിശീലകരുടെ സഹായത്തോടെയാണ് 9.48 ലക്ഷം യു.പി. തലത്തിലെ കുട്ടികള്‍ക്കും 10.24 ലക്ഷം ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്കും രാജ്യത്താദ്യമായി പരിശീലനം നല്‍കിയത്. ഇന്റര്‍നെറ്റ് നിത്യ ജീവിതത്തില്‍, സോഷ്യല്‍ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാര്‍ത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാല് മേഖലകളിലായാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം കൈറ്റ് കുട്ടികള്‍ക്ക് 'സത്യമേവ ജയതേ'യുടെ ഭാഗമായി നല്‍കിയത്. 
 
ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുന്ന സത്യവിരുദ്ധമായ വിവരങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും വിവിധ 'കേസ് സ്റ്റഡികളിലൂടെ' പരിശീലനത്തിന്റെ  ഭാഗമാക്കിയിരുന്നു. അടുത്ത വര്‍ഷം 6, 8, 9, 10 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങള്‍ മാറുമ്പോള്‍ ഈ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ കൂടി അതിലുള്‍പ്പെടുത്തും. വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല സ്‌ക്രീന്‍ സമയം നിയന്ത്രിക്കാനും അഞ്ചാം ക്ലാസിലെ 'ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍' എന്ന അദ്ധ്യായത്തിലുണ്ട്. 
 
ഏഴാം ക്ലാസിലെ 'തിരയാം, കണ്ടെത്താം' എന്ന അദ്ധ്യായത്തിലും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്നതും വിശദീകരിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരെ അവയുടെ ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടതിനെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പകര്‍പ്പവകാശത്തെക്കുറിച്ചും പാഠപുസ്തകത്തിലുണ്ട്. ഏഴാം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലാണ് രാജ്യത്താദ്യമായി 4 ലക്ഷം കുട്ടികള്‍ക്ക് എ.ഐ പഠനത്തിന് അവസരം നല്‍കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സമ്പദ് വ്യവസ്ഥ തകർന്നോ? കരുതൽ സ്വർണം വിൽക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മണ്ഡലകാലം രണ്ടാഴ്ച്ച തികയുമ്പോൾ ശബരിമലയിൽ എത്തിയത് 12 ലക്ഷത്തിനടുത്ത് തീർത്ഥാടകർ

ഡിറ്റ്‌വാ സ്വാധീനം സംസ്ഥാനത്തെ തണുത്ത അന്തരീക്ഷ സ്ഥിതി ഉച്ചയോടെ മാറും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

Ditwah Cyclone: ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിൽ ശക്തമായ മഴ

യുവതി വിവാഹിതയാണെന്നറിയാം, സംസാരിച്ചത് ഭര്‍ത്താവിന്റെ ഉപദ്രവം വിവരിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments