Webdunia - Bharat's app for daily news and videos

Install App

ബാബുവിനെതിരേ പ്രഥമദൃഷ്‌ട്യാ തെളിവുണ്ട്, രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം തെറ്റ് - ജേക്കബ് തോമസ്

ബാബുവിനെതിരെ കൃത്യവും സത്യസന്ധവുമായാണ്​​ അന്വേഷണമാണ് നടക്കുന്നത്: ജേക്കബ് തോമസ്

Webdunia
ശനി, 3 സെപ്‌റ്റംബര്‍ 2016 (16:31 IST)
മുൻ എക്സൈസ് മന്ത്രി കെ ബാബു അനധികൃത സ്വത്ത് സമ്പാദിച്ചതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. അന്വേഷണത്തെപ്പറ്റി ഇപ്പോഴൊന്നും പറയാനില്ല. സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷം പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമേ വിജിലൻസ് തുടർ നടപടികൾ സ്വീകരിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കൃത്യവും സത്യസന്ധവുമായാണ്​​ അന്വേഷണം നടക്കു​ന്നത്​. അഴിമതി ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ അഴിമതി മുക്തമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണം. വിജിലൻസ്​ അവരുടെ ജോലിയാണ്​ ചെയ്യുന്നത്​. കൃത്യമായ വഴിയിൽ ഉദ്യോഗസ്ഥർ സത്യസന്ധമായി അന്വേഷിക്കും. രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം തെറ്റാണെന്നും  ജേക്കബ് തോമസ് പറഞ്ഞു.

ബാബുവിന്റെ വീട്ടിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു  ഡിജിപി ജേക്കബ് തോമസ്. അഴിമതി രഹിത കേരളത്തിനായി നമുക്ക്​ ഒന്നിച്ച്​ പ്രവർത്തിക്കാമെന്നും അദ്ദേഹം മാധ്യമ ​​പ്രവർത്തകരോട്​ പറഞ്ഞു.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments