Webdunia - Bharat's app for daily news and videos

Install App

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം; 105 കാരനോടു വീഡിയോ കോളില്‍ സംസാരിച്ച് മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ബില്ലടയ്ക്കാനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാനും എല്ലാവരെയും പ്രാപ്തരാക്കുന്നതിന്റെ ഭാഗമാണിത്

രേണുക വേണു
വെള്ളി, 22 ഓഗസ്റ്റ് 2025 (16:38 IST)
Digi Kerala

ഡിജി കേരളം പദ്ധതിയിലൂടെ ചരിത്രം സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 
 
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ബില്ലടയ്ക്കാനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാനും എല്ലാവരെയും പ്രാപ്തരാക്കുന്നതിന്റെ ഭാഗമാണിത്. ചടങ്ങില്‍ 105 വയസ്സുള്ള അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വീഡിയോ കോളില്‍ സംസാരിച്ചു. 1991-ല്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി ചരിത്രം സൃഷ്ടിച്ച കേരളം, എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഡിജി-കേരള പദ്ധതിയുടെ കരുത്തിലാണ് പുതിയ നേട്ടത്തിലേക്ക് കടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


ഡിജിറ്റല്‍ സാക്ഷരത നേടിയവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അബ്ദുള്ള മൗലവി ബാഖവിയോട് വീഡിയോ കോളില്‍ സംസാരിച്ച വീഡിയോ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പരിപാടിക്കിടെ, എഴുപത്തിയഞ്ചു വയസ്സുള്ള നവ-ഡിജിറ്റല്‍ സാക്ഷരരായ പെരിങ്ങമലയിലെ ശാരദയ്ക്കും വിശാലാക്ഷിയ്ക്കും ഒപ്പം മുഖ്യമന്ത്രി ചിത്രം പകര്‍ത്തുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

അന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും കൂട്ടുനിന്നു, എത്രകാലം കഴിഞ്ഞാലും ആൻ്റണി മാപ്പ് അർഹിക്കുന്നില്ല: സി കെ ജാനു

സനാതന ധർമത്തെ അപമാനിച്ചു, ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം, ഏറ്റുമുട്ടലിൽ 2 പ്രതികൾ കൊല്ലപ്പെട്ടു

Rahul Gandhi: 'നിങ്ങളുടെ ജോലി ചെയ്യൂ, സത്യപ്രതിജ്ഞ ചെയ്തതല്ലേ'; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ രാഹുല്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് നല്‍കിയത് അന്‍വറിന്റെ മുന്‍ സീറ്റ്

അടുത്ത ലേഖനം
Show comments