ദുബായില്‍ നിന്ന് മടങ്ങിയെത്തുന്ന ദിലീപിനെ കാത്ത് എട്ടിന്റെ പണി !

വിദേശയാത്ര കഴിഞ്ഞ് ദിലീപ് ഇന്ന് നാട്ടില്‍ തിരിച്ചെത്തും !

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (08:59 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് ദുബായില്‍ നിന്ന് ഇന്ന് തിരിച്ച് നാട്ടിലെത്തും. ഹൈക്കോടതിയുടെ അനുവാദത്തോടെയാണ് ദിലീപ് ദുബൈയില്‍ പോയത്. പുതുതായി തുടങ്ങുന്ന സ്വന്തം സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് വിദേശ യാത്ര നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 
 
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പൊലീസിന്റെ ആശങ്ക നിലനില്‍ക്കെയാണ് ദിലീപ് വിദേശത്തേക്ക് പോയത്. അതേസമയം കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പൊലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
 
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

അടുത്ത ലേഖനം
Show comments