Webdunia - Bharat's app for daily news and videos

Install App

എവിടെ നിന്നാണ് സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഇത്രയും പണം എത്തിയത് ?

എവിടെ നിന്നാണ് സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഇത്രയും പണം എത്തിയത് ?

Webdunia
ശനി, 15 ജൂലൈ 2017 (19:16 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ (പള്‍സര്‍ സുനി) അമ്മയുടെ അക്കൗണ്ടില്‍ എത്തിയ പണത്തെക്കുറിച്ച് പൊലീസ് അന്വേഷണം. 50000 രൂപയാണ് സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ എത്തിയത്.

അക്കൗണ്ടിലെത്തിയ പണം ക്വട്ടേഷന്  ലഭിച്ച ആദ്യ അഡ്വാന്‍സ് തുകയായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൃത്യം ചെയ്യാന്‍ സുനിക്ക് അഡ്വാന്‍സായി പണം ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന തെളിവുകളില്‍ വ്യക്തമായിരിക്കുന്ന്. ഇതേത്തുടര്‍ന്നാണ് അക്കൗണ്ടിലെത്തിയ പണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

നടി ആക്രമിക്കപ്പെട്ട ശേഷമാണ് സുനിയുടെ അമ്മയുടെ അക്കൗണ്ടിലേയ്ക്ക് 50000 രൂപ എത്തിയിരിക്കുന്നത്. ഇതാണ് പൊലീസിന് സംശയം വര്‍ദ്ധിക്കാന്‍ കാരണം. അതിനിടെ സുനിയുടെ സഹോദരിയേയും, സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതേസമയം, ഈ പണം പലയിടങ്ങളില്‍ നിന്നുള്ള ചിട്ടിപ്പണമാണെന്നാണ് സുനിയുടെ അമ്മ വ്യക്തമാക്കിയിട്ടുള്ളത്. സുനിയുടെ സഹോദരിയേയും, സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതേസമയം, അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യ ഹർജി അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഈ മാസം 25വരെ റിമാൻഡിൽ തുടരും. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപ് ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments