കേസ് സഹപ്രവര്‍ത്തകയെ അപമാനിച്ചതിനാണ്; ദിലീപിനെ സന്ദര്‍ശിക്കാനെത്തുന്ന താരങ്ങള്‍ക്കെതിരെ വിനയന്‍

കേസ് സഹപ്രവര്‍ത്തകയെ അപമാനിച്ചതിനാണ്; ദിലീപിനെ സന്ദര്‍ശിക്കാനെത്തുന്ന താരങ്ങള്‍ക്കെതിരെ വിനയന്‍

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (14:16 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ പോകുന്ന താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്.

സ്വന്തം സഹപ്രവര്‍ത്തകയെ അപമാനിച്ച താരത്തിന് പിന്തുണയുമായിട്ടാണ് സിനിമാക്കാര്‍ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നത്. തന്റെ മകനാണ് ഇതേ അവസ്ഥയിലെങ്കില്‍ പൊലീസും കോടതിയും പറഞ്ഞിട്ടെ കാണാനുളള ധൈര്യം ഞാന്‍ കാണിക്കുകയുള്ളൂവെന്നും വിനയന്‍ പറഞ്ഞു.

അച്ഛന്റെ ശ്രാദ്ധത്തിനു പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് നിരവധി താരങ്ങള്‍ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് എത്തിയത്. ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും സംവിധായകന്‍ നാദിര്‍ഷായ്ക്കൊപ്പം ജയിലില്‍ എത്തിയിരുന്നു.

ജയറാം, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും ജയിലിലെത്തി ദിലീപിനെ കണ്ടു.

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതരെ കൈവിട്ട് ബിജെപി, കേന്ദ്രത്തിനു റോളില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ബേബി പൗഡര്‍ കാന്‍സര്‍ കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 966 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കണ്ടെത്തി ജൂറി

പുലരുമോ സമാധാനം? ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും; ട്രംപ് ഈജിപ്തിലേക്ക്

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടുത്ത ലേഖനം
Show comments