Webdunia - Bharat's app for daily news and videos

Install App

ദിലീപിന്റെ അറസ്‌റ്റ്: പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മഞ്ജു രംഗത്ത് - പൊലീസ് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല

ദിലീപിന്റെ അറസ്‌റ്റ്: പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മഞ്ജു രംഗത്ത് - പൊലീസ് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല

Webdunia
വ്യാഴം, 20 ജൂലൈ 2017 (17:33 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിദേശ യാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളെ തള്ളി നടി മഞ്ജു വാര്യരുമായി ബന്ധമുള്ള  അടുത്ത വൃത്തങ്ങള്‍ രംഗത്ത്.

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളില്‍ ആയതിനാല്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 22ന് നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുമ്പേ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇവര്‍  വിശദീകരിക്കുന്നു.

അമേരിക്കയിൽ അടുത്തയാഴ്ച നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാന്‍ ഇരിക്കുകയായിരുന്നു മഞ്ജു. ചിക്കാഗോയിലും ന്യൂയോർക്കിലുമായി രണ്ട് അവാർഡ് ദാന പരിപാടിയിലാണ് മഞ്ജു പങ്കെടുക്കേണ്ടിയിരുന്നത്.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ മഞ്ജുവിനോട് വിദേശയാത്ര റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. മഞ്ജു വാര്യരുടെ അമേരിക്കയിലേക്കുള്ള യാത്ര റദ്ദാക്കിയതായി അവരുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments