Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ ആശ്വാസം; ദിലീപ് പുറത്തേക്ക് - താരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു

ഒടുവില്‍ ആശ്വാസം; ദിലീപ് പുറത്തേക്ക് - താരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (15:17 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശ്വാസം. അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ പോകാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.

ബുധനാഴ്ച ജയിലില്‍ നിന്ന് വീട്ടിലെത്താനും ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് അനുമതി. ആലുവ മണപ്പുറത്തും ദിലീപിന്‍റെ വീട്ടിലുമാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിന് ശേഷം അന്നുതന്നെ ജയിലില്‍ മടങ്ങിയെത്തണം. പുറത്തു പോകുന്ന ദിലീപിന് പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സെപ്റ്റംബർ ആറിനു രാവിലെ എഴു മുതൽ 11വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി താരത്തിന് അനുമതി നല്‍കുകയായിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments