Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

ദിലീപ് വീണ്ടും ആലുവ പൊലീസ് ക്ലബ്ബിൽ

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (11:37 IST)
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പ്രധാന സാക്ഷിയാകാൻ സാധ്യതയുള്ള നാദിർഷായുടെ മൊഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയത്.
 
ദിലീപിനൊപ്പം മാനെജർ അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുറ്റപത്രം നൽകുന്നതിനു മുന്നോടിയായാണ് ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റിലായ താരത്തിനു 85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ച് നൽകിയത്.
 
നടിയെ ആക്രമിച്ച കേസിൽ ഈ മാസം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ സംസ്ഥാനത്ത് നടക്കുന്നതിനിടെ ആണ് ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത ലേഖനം
Show comments