Webdunia - Bharat's app for daily news and videos

Install App

സിനിമാ മേഖലയില്‍ നിന്നുള്ള പിന്തുണ ഉറപ്പിച്ച് ദിലീപ്; ജ​യി​ലേ​ക്ക് താരങ്ങളുടെ ഒഴുക്ക് തുടരുന്നു

സിനിമാ മേഖലയില്‍ നിന്നുള്ള പിന്തുണ ഉറപ്പിച്ച് ദിലീപ്; ജ​യി​ലേ​ക്ക് താരങ്ങളുടെ ഒഴുക്ക് തുടരുന്നു

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (12:44 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് ഇന്നും സിനിമാലോകത്തു നിന്നുള്ള പ്രമുഖര്‍ എത്തി.

ന​ട​ൻ​മാ​രാ​യ വി​ജ​യ​രാ​ഘ​വ​ൻ, ന​ന്ദു, നി​ർ​മാ​താ​ക്ക​ളാ​യ ര​ഞ്ജി​ത് ര​ജ​പു​ത്ര, എ​വ​ർ​ഷൈ​ൻ മ​ണി എ​ന്നി​വ​ർ ദി​ലീ​പി​നെ കാ​ണാ​ൻ ജ​യി​ലി​ലെ​ത്തി. ദി​ലീ​പ് അ​ടു​ത്ത സു​ഹൃ​ത്താ​യ​തി​നാ​ലാ​ണ് കാ​ണാ​ൻ പോ​യ​തെ​ന്നും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യെ കാ​ണാ​ൻ താ​ൻ പോ​യി​ട്ടു​ണ്ടെ​ന്നും ര​ജ​പു​ത്ര ര​ഞ്ജി​ത് പ്ര​തി​ക​രി​ച്ചു.

സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎൽഎയുമായ കെബി ഗണേഷ്കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഗണേഷ്കുമാറിനു പുറമെ നടൻമാരായ ജയറാം, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തിരക്കഥാകൃത്ത് ബെന്നി പിനായരമ്പലം, ഏലൂർ ജോർജ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിൽ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.

അ​ച്ഛ​ൻ​റെ ശ്രാ​ദ്ധ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദി​ലീ​പി​ന് കോ​ട​തി അ​നു​മ​തി കൊ​ടു​ത്ത​തി​നു പി​ന്നാ​ലെ നാ​ദി​ർ​ഷ​യാ​ണ് ആ​ദ്യം ആ​ലു​വ സ​ബ് ജ​യി​ലി​ലെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ഭാ​ര്യ കാ​വ്യാ മാ​ധ​വ​ൻ, മ​ക​ൾ മീ​നാ​ക്ഷി, കാ​വ്യ​യു​ടെ അ​ച്ഛ​ൻ എ​ന്നി​വ​ർ ഒ​രു​മി​ച്ചെ​ത്തി ദി​ലീ​പി​നെ ക​ണ്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments