Webdunia - Bharat's app for daily news and videos

Install App

ദിലീപിനുമുണ്ട് ഒരു പെണ്‍കുഞ്ഞ്, അതോര്‍ത്താല്‍ കൊള്ളാം: ഉര്‍വശി

ദിലീപിനുമുണ്ട് ഒരു പെണ്‍കുഞ്ഞ് , എല്ലാവരും അതോര്‍ക്കണമെന്ന് ഉര്‍വശി

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (11:48 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ദിലീപ് അറസ്റ്റിലായതോടെയാണ് മലയാള സിനിമയ്ക്കകത്ത് സംഭവിയ്ക്കുന്ന പല കള്ളക്കളികളുടെയും സത്യങ്ങള്‍ പുറത്ത് വരുന്നത്. താരങ്ങള്‍ താരങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന കാഴ്ചയാണ് കാണുന്നത്.
 
നടിയുടെ കേസില്‍ ദിലീപിനെതിരെ ആരോപണങ്ങളുമായി പല സംവിധായകരും താരങ്ങളും രംഗത്ത് വന്നിരുന്നു. അതില്‍ പലരുടെയും അവസരം ദിലീപ് നഷ്ടപ്പെടുത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ദിലീപ് മാത്രമല്ല, സൂപ്പര്‍താരങ്ങള്‍ളും ഇത്തരത്തില്‍ പലരുടെയും അവസരങ്ങള്‍ക്ക് തടയിടാറുണ്ട് എന്ന് ഉര്‍വശി പറയുന്നു.
 
നടിയുടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന ആള്‍ സിനിമയില്‍ ഉള്ളതാണെന്ന് ഒരിക്കലും പറയാന്‍ പാടില്ല. ഇവര്‍ക്കൊക്കെ ആര് മെമ്പര്‍ഷിപ്പ് കൊടുത്തു എന്നാണ് ഉര്‍വശി ചോദിയ്ക്കുന്നത്. നമ്മുടെ ഡ്രൈവര്‍മാരൊന്നും ഒരിക്കലും അങ്ങനെ പെരുമാറുന്നവരേ അല്ലെനും അവരെ വിശ്വസിച്ച് ധൈര്യമായി വാഹനത്തില്‍ ഉറങ്ങാമെന്നും ഉര്‍വശി വ്യക്തമാക്കി. 
 
ഈ കേസില്‍ ഞാന്‍ അല്പം ഇമോഷണലാണ്. തനിക്ക് ഒത്തിരി വിഷമം തോന്നുന്നുണ്ട്. എനിക്കും ഒരു പെണ്‍കുഞ്ഞുണ്ട്. അറസ്റ്റിലായ ദിലീപിനും ഒരു പെണ്‍കുഞ്ഞുണ്ട്. അതൊക്കെ ഓര്‍ത്താല്‍ കൊള്ളാംമെന്നും ഉര്‍വശി ചൂണ്ടി കാണിച്ചു. കുടാതെ സൂപ്പര്‍താരങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ എത്ര കഴിവുള്ള നടിയ്ക്കും അഭിനയിക്കാന്‍ കഴിയുകയുള്ളൂ എന്നതിന്റെ അന്ത്യം ഇവിടെ സംഭവിക്കും എന്ന് ഉര്‍വശി പറയുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

അടുത്ത ലേഖനം
Show comments