നടിയെ ആക്രമിച്ച കേസ്; ദിലീപിന് വീണ്ടും തിരിച്ചടി

വിചാരണ നീട്ടിവെയ്ക്കാനാകില്ലെന്ന് കോടതി

Webdunia
തിങ്കള്‍, 12 മാര്‍ച്ച് 2018 (16:48 IST)
നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാനില്ലെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 
 
പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കകൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 14നു വിചാരണ ആരംഭിക്കാനിക്കെയാണ് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി.  
 
മാര്‍ച്ച് 21നു കേസില്‍ വിശദമായി വാദം കേള്‍ക്കും. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യം വാങ്ങാന്‍ പുതിയ നിയമങ്ങള്‍ പാലിക്കണം; ബെവ്‌കോയില്‍ നാളെ പുതിയ പരിഷ്‌കാരങ്ങള്‍

വൈരമുത്തുവിന്റെ ജ്ഞാനപീഠ ബഹുമതിക്ക് ചിന്മയിയുടെ രൂക്ഷമായ വിമര്‍ശനം; കമല്‍ ഹാസന്റെ പ്രശംസാ പോസ്റ്റിനും വിമര്‍ശനം

വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമല്ല; കൊച്ചിയിലെ 70 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടി

സീറ്റില്ലെങ്കിൽ ബിജെപിയിലേക്ക് ! സുധാകരൻ രണ്ടുംകൽപ്പിച്ച്

ഇന്ത്യയുടെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു; വഹിക്കുന്നത് 46000 മെട്രിക് ടണ്‍ ദ്രവീകൃത ഗ്യാസ്

അടുത്ത ലേഖനം
Show comments