നടി അക്രമിക്കപ്പെട്ട കേസ്: സുപ്രീം കോടതിയിലെ കേസിൽ തീരുമാനമാകും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2019 (14:42 IST)
ഡൽഹി: നടി അക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വിചാരണ തീരും വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സർക്കാർ സുപ്രിം കോടതിയിൽ. പ്രതി ഭാഗവുമായി ഇക്കാര്യത്തിൽ ധാരണയായതായും വിചാരണ കോടതിയെ ഇക്കാര്യം നാളെ തന്നെ അറിയിക്കും എന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. നടിയെ അക്രമിച്ച കേസിൽ കുറ്റം ചുമത്തുന്നത് ചെറുക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്
 
നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു. ഈ കേസിൽ തീരുമാനം ആകുന്നതു വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ല എന്ന് സർക്കാരും പ്രതിപക്ഷവും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഈ നിലപാട് സർക്കാർ സുപ്രീം കോടതിയിൽ ആവർത്തിക്കുകയായിരുന്നു.
 
ധാരണയുടെ അടിസ്ഥാനത്തിൽ തൽക്കാലത്തേക്ക് കേസിന്റെ വിചാരണ നീട്ടിവക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദിലീപിനെതിരെ കുറ്റം ചുമത്തുന്ന നടപടികളുമായി വിചാ‍രണ കോടതി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കേസിൽ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നൽകണം എന്ന ദിലീപിന്റെ ആവശ്യം വിജാരണ കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യനില പരിഗണിച്ച് ജാമ്യം നല്‍കണം; രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ സമീപിക്കും

യുദ്ധം വരുത്തിയ നഷ്ടം നികത്തണം; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമവിധേയമാക്കാന്‍ ഇറാന്‍

കഴിഞ്ഞ ദിവസത്തെ സൈനിക നടപടിയില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി; യുദ്ധത്തില്‍ ഇനി പഴയരീതിയല്ലെന്ന് ഇറാന്‍

തുടർഭരണം ഉറപ്പെന്ന് ന്യൂസ് മലയാളം പ്രീ പോൾ സർവേ

ബാലറ്റ് പെട്ടിയില്‍ വലിയ ദ്വാരം; ഹോം വോട്ടിംഗില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments