Webdunia - Bharat's app for daily news and videos

Install App

മുകേഷ് വടികൊടുത്ത് അടിവാങ്ങിയോ ?; ദിലീപിന്റെ രക്ഷയ്‌ക്കെത്തിയ എം​എ​ൽ​എ​യെ വിടാതെ ജി​ല്ലാ നേ​തൃ​ത്വം

ദിലീപിന്റെ രക്ഷയ്‌ക്കെത്തിയ എം​എ​ൽ​എ​യെ വിടാതെ ജി​ല്ലാ നേ​തൃ​ത്വം

Webdunia
ശനി, 1 ജൂലൈ 2017 (15:53 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിക്കുകയും മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്‌ത ന​ട​നും എം​എ​ൽ​എ​യു​മാ​യി മു​കേ​ഷി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ല്ലം ജി​ല്ലാ നേ​തൃ​ത്വം. അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് കൊല്ലം ജില്ല കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ വ്യക്തമാക്കി.

ഭരണകക്ഷി എംഎല്‍എയായ മുകേഷ് ആരുടെയെങ്കിലും സ്വാധീനത്തിനു വിധേയനായോ എന്നു സംശയിക്കണം. ദിലീപ് അദ്ദേഹത്തിന്റെ സുഹൃത്തായിരിക്കാം, എന്നാല്‍ മുകേഷ് ജനപ്രതിനിധിയാണെന്ന് ഓര്‍ക്കണം. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും അനിരുദ്ധന്‍ ആവശ്യപ്പെട്ടു.

ദിലീപിന് അനുകൂലമായ നിലപാട് കേസന്വേഷണത്തെ ബാധിക്കും. ഒരു ജനപ്രതിനിധി ഒരിക്കലും അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി പരസ്യമായി പ്രതികരിക്കരുത്. അന്വേഷണം ആര്‍ക്കെതിരെ നടക്കുന്നുവോ അയാള്‍ കുറ്റക്കാരനല്ലെന്ന് പറയുന്നത് നിയമപരമായും ധാർമികമായും ശരിയല്ല. അന്വേഷണം തുടരുകയാണെന്നും അനിരുദ്ധന്‍ പറഞ്ഞു.

അമ്മയുടെ തീരുമാനം അനുസരിച്ച് ദിലീപ് കുറ്റക്കാരനല്ലെന്ന് ഇപ്പോഴെ വിധിച്ചാല്‍ പിന്നെ പൊലീസും കോടതിയും വേണ്ടല്ലോ, എന്നും അവരങ്ങ് വിധിച്ചാല്‍ മതിയല്ലോ. അമ്മയുടെ മെംബറായതുകൊണ്ട് അമ്മ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കുവെന്നു പറഞ്ഞാല്‍ ഒരു ജനപ്രതിനിധിയാകാന്‍ സാധിക്കില്ലെന്നും അനിരുദ്ധൻ പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്റെ കാലത്ത് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു, കോട്ടങ്ങളില്ല: കെ സുധാകരന്‍

ദിവ്യ എസ് അയ്യര്‍ക്കെതിരെ വിജിലന്‍സിനും കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനും പരാതി നല്‍കി കെഎം ഷാജഹാന്‍

കെപിസിസി അധ്യക്ഷനാക്കാത്തതില്‍ കൊടിക്കുന്നില്‍ സുരേഷിനു അതൃപ്തി

ഷാഫി വടകരയില്‍ കാലുകുത്തിയപ്പോള്‍ മുകളിലേക്ക് പോയി, ഞാന്‍ താഴേക്കും; കുത്തി മുരളീധരന്‍

ലഷ്‌കര്‍ ഭീകരന്‍ അബ്ദുല്‍ റൗഫിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ അധികൃതരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ

അടുത്ത ലേഖനം
Show comments