Webdunia - Bharat's app for daily news and videos

Install App

ഈ കേസില്‍ നിന്നും ദിലീപ് പു‌ഷ്‌പം പോലെ രക്ഷപ്പെടുമോ ?; സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച് - റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

ഈ കേസില്‍ നിന്നും ദിലീപ് പു‌ഷ്‌പം പോലെ രക്ഷപ്പെടുമോ ?; സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച് - റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

Webdunia
ചൊവ്വ, 18 ജൂലൈ 2017 (16:40 IST)
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയാണോ നിര്‍മിച്ചത് എന്നതിലെ അന്വേഷണം സങ്കീര്‍ണമാണെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുട റിപ്പോർട്ട്. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.

1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണമെന്നും കളക്ടര്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

റവന്യൂ വകുപ്പിലെ ഉന്നതതല സംഘം അന്വേഷിക്കണമെന്നും കൈയേറ്റം കണ്ടെത്താൻ രേഖകളുടെ അഭാവമുണ്ടെന്നും കളക്ടർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശങ്ങൾ ശരിവച്ചാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

രാജഭൂമിയായിരുന്ന ഈ സ്ഥലം പിന്നീടാണ് സർക്കാർഭൂമിയായി നിജപ്പെടുത്തിയത്. ഇതിൽ ദേശീയപാതയ്ക്കായി കുറച്ചു ഭൂമി വിട്ടുകൊടുത്തിരുന്നു. ഇവിടെ പിന്നീടു ചില പോക്കുവരവുകള്‍ നടന്നിരുന്നതായും കലക്ടർ കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. മുൻ കലക്ടർ എം എസ് ജയയുടെ കാലത്തായിരുന്നു ഇത്തരമൊരു പരാതി ഉയർന്നതെന്നും കലക്ടർ പറഞ്ഞു.

സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു – കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കുന്നതിനായി കൈമാറിയ ഒരേക്കർ സ്ഥലമാണ് 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന ആരോപണമായിരുന്നു ഉയര്‍ന്നു വന്നത്. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛര്‍ദിയും ശ്വാസതടസവും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം

വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം: പരുക്കേറ്റ് ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും

നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തര്‍ക്കം; താമരശേരിയില്‍ വിദ്യാര്‍ത്ഥി കോമയിലായതിന് പിന്നിലെ കാരണം

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 വരെയുള്ളവരെ തിരഞ്ഞെടുത്തു

അടുത്ത ലേഖനം
Show comments