Webdunia - Bharat's app for daily news and videos

Install App

കാത്തിരുപ്പുകള്‍ക്ക് വിരാമം, ദിലീപിനു ജാമ്യം!

അതെ, ഒടുവില്‍ ദിലീപ് പുറത്തേക്ക്!

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (13:51 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ജാമ്യം. ഹൈക്കോടതി ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിന്റേതാണ് വിധി. കഴിഞ്ഞ രണ്ട് തവണയും ദിലീപിന്റെ ജാമ്യം നിഷേധിച്ച ബഞ്ച് തന്നെയാണ് ഇത്തവണ ദിലീപിനു ജാമ്യം നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ദേയമാണ്.  
 
വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.  
 
തന്റെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെങ്കില്‍ അതും ചെയ്യാമെന്നും കോടതി പറയുന്ന ഒരു കാര്യവും പാലിക്കാതിരിക്കില്ലെന്നും ദിലീപ് കോടതിയെ വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അവസാനം നല്‍കിയ ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു. ഏതായാലും കാത്തിരുപ്പുകള്‍ക്കൊടുവില്‍ ദിലീപ് പുറത്തേക്കിറങ്ങുകയാണ്. ദിലീപിന്റെ ജയില്‍ മോചനത്തിനു ആവേശപൂര്‍വ്വം ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ് ഫാന്‍സ് അസോസിയേഷനുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments