Webdunia - Bharat's app for daily news and videos

Install App

ജലനിരപ്പ് അതിവേഗം ഉയരുന്നു, പമ്പ ഡാമിന്റെ ആറ് ഷട്ടറുകൾ രണ്ടടി വീതം ഉയർത്തി

Webdunia
ഞായര്‍, 9 ഓഗസ്റ്റ് 2020 (13:30 IST)
പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പമ്പാ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഷട്ടറുകൾ ഉയർത്താൻ  ജില്ലാ കളക്ടർ പിബി നൂഹ് ഉത്തരവിട്ടിരുന്നു. ഡാമിന്റെ ആറ് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത് സെക്കൻഡിൽ 82 ക്യുബിക്സ് മീറ്റർ ജലം പുറത്തേയ്ക്ക് ഒഴുക്കും. ഇതോടെ പമ്പാ നദിയിൽ 40 സെന്റീമീറ്റർ ജലനിരപ്പ് ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്.
 
ഡാമിൽ ജലനിരപ്പ് 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് ദേശീയ ജല കമ്മീഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്ററിൽ ജലം എത്തുന്ന ഘട്ടത്തിൽ ഡാം തുറക്കാൻ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിയ്ക്കുകയായിരുന്നു. മഴ ശക്തമായാൽ വലിയ അളവിൽ വെള്ളം തുറന്നുവിടുന്ന സാഹചര്യം ഒഴിവാക്കാനാണ് നിയന്ത്രിത അളവിൽ വെള്ളം ഇപ്പോഴെ ഒഴുക്കുന്നത്. അഞ്ച് മണിക്കൂറിനുള്ളിൽ ജലം ഒഴുകി ജനവാസ പ്രദേശമായ റാന്നിയിലെത്തും. നിലവിൽ നദി തീരം കവിഞ്ഞാണ് ഒഴുകുന്നത്. തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

അടുത്ത ലേഖനം
Show comments