ദിയ കൃഷ്ണ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണം, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; അന്വേഷണം ക്ലൈമാക്‌സിലേക്ക്

ജീവനക്കാരികള്‍ പലപ്പോഴും പണം പിന്‍വലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്

രേണുക വേണു
ബുധന്‍, 11 ജൂണ്‍ 2025 (10:35 IST)
Diya Krishna

നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ആഭരണക്കടയില്‍ നിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്കു ക്യുആര്‍ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. ഈ പണം എങ്ങനെ വന്നു, ഇത് ചെലവഴിച്ചത് എങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് പൊലീസിനു ഉത്തരം ലഭിക്കേണ്ടത്. മൂന്ന് ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍ നിന്നാണ് ഈ കണക്കുകള്‍ പൊലീസിനു ലഭിച്ചത്. 
 
ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും ഇവര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും എത്തിയില്ല. മൂന്ന് പേരും സ്ഥലത്തില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. 66 ലക്ഷം അക്കൗണ്ടിലേക്കു എത്തിയതിനു രേഖകള്‍ ഉണ്ടെങ്കിലും ആ പമം ചെലവഴിച്ചത് എങ്ങനെയെന്നാണ് പൊലീസിനു അറിയേണ്ടത്. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിന്‍വലിച്ച് ദിയയ്ക്കു തിരിച്ചുനല്‍കിയെന്നുമാണ് മൂവരുടെയും മൊഴി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ദിയ കൃഷ്ണ തള്ളുന്നുണ്ട്. 
 
ജീവനക്കാരികള്‍ പലപ്പോഴും പണം പിന്‍വലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ ബന്ധുക്കള്‍ക്ക് പണം അക്കൗണ്ട് വഴി ഇവര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതേ കുറിച്ച് ചോദിച്ചറിയാനാണ് മൂവരോടും ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചത്. 
 
അതേസമയം നികുതി അടച്ചതിന്റെ വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ പൊലീസ് ദിയ കൃഷ്ണയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ദിയ കൃഷ്ണയുടെ ഓഡിറ്ററോടും സ്‌റ്റേഷനില്‍ എത്താന്‍ പൊലീസ് നിര്‍ദേശിച്ചു. നികുതിയടച്ചതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments