Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓടികൊണ്ടിരുന്ന ഓട്ടോയ്‌ക്ക് മുന്നിലേക്ക് തെരുവുനായ ചാടി; ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍, യുവാവിന്റെ ഒരു വൃക്ക നീക്കം ചെയ്‌തു

തെരുവുനായ ഓട്ടോയ്‌ക്ക് മുന്നില്‍ ചാടി; യുവാവ് ഗുരുതരാവസ്ഥയില്‍

ഓടികൊണ്ടിരുന്ന ഓട്ടോയ്‌ക്ക് മുന്നിലേക്ക് തെരുവുനായ ചാടി; ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍, യുവാവിന്റെ ഒരു വൃക്ക നീക്കം ചെയ്‌തു
കൊച്ചി , തിങ്കള്‍, 29 ഓഗസ്റ്റ് 2016 (20:20 IST)
ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ റിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ്ക്കള്‍ ചാടിയതിനെ തുടര്‍ന്ന് വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പിറവം സ്വദേശി ഷൈമോനെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പരുക്കേറ്റ ഷൈമോന്റെ ഒരു വൃക്ക നീക്കം ചെയ്‌തു. വീഴ്‌ചയില്‍ വൃക്കയ്‌ക്ക് ചതവേറ്റിരുന്നു. ഇദ്ദേഹം ഇപ്പഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി യാത്രക്കാരുമായി വരുമ്പോള്‍ ഷൈമോന്റെ ഓട്ടോയ്‌ക്ക് മുമ്പില്‍ തെരുവു നായ്‌ക്കള്‍ കൂട്ടമായി ചാടിയത്. നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയുടെ അടിയിലായ ഷൈമോനെ സമീപവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപകട സമയം ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളും ഒരു കൈകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാശ്രയ മെഡിക്കൽ പ്രവേശം: നിലപാടിലുറച്ച് സർക്കാർ; ചർച്ച പരാജയം - മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മാനേജ്‌മെന്റുകൾ