Webdunia - Bharat's app for daily news and videos

Install App

ഒരു പുസ്തകത്തെ അതിൻ്റെ പുറംചട്ട നോക്കി വിലയിരുത്തരുത്: സ്പീക്കറായതിന് പിന്നാലെ എ എൻ ഷംസീർ

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (16:57 IST)
ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിന് ഇവിടെ തുടക്കം കുറിക്കുകയാണെന്ന് എ എൻ ഷംസീർ. നിയമസഭാ സ്പീക്കറായി ചുമതലയേറ്റതിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെയാണ് ഷംസീറിൻ്റെ പ്രതികരണം. ഒരു പുസ്തകത്തെ അതിൻ്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന ജോർജ് ഏലിയറ്റിൻ്റെ പ്രശസ്തമായ വാക്കുകൾ ആമുഖമാക്കിയാണ് പോസ്റ്റ്.
 
എ എൻ ഷംസീറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
 
Don't judge a book by its cover, ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുത്
- Mary Ann Evans (George Eliot)
 
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ചുമതലയേറ്റെടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ ഈ വാചകങ്ങൾ ഇവിടെ കുറിക്കുവാൻ ആഗ്രഹിക്കുകയാണ്.
ബ്രണ്ണൻ കോളേജിൽ നിന്നും ആരംഭിച്ച എന്റെ രാഷ്ട്രീയ ജീവിതം ഏറെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ചുമതലയിലേക്ക് കടക്കുകയാണ്. 
 
കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിലുള്ള ഇനിയുള്ള നാളുകളിലെ പ്രവർത്തനം ഏറ്റവും മികവുറ്റതാക്കി തീർക്കുവാൻ, മഹത്തായ നമ്മുടെ നിയമസഭയുടെ ശോഭ കൂടുതൽ തിളക്കമാർന്നതാക്കുവാൻ ഇത്രയും നാളത്തെ രാഷ്ട്രീയ ജീവിതവും നിയമസഭക്കകത്ത് നിന്നും ലഭിച്ച കഴിഞ്ഞ 6 വർഷത്തെ അനുഭവത്തിന്റെ വെളിച്ചവും കൈമുതലാക്കി കൊണ്ട് എന്റെ കഴിവിന്റെ പരമാവധിക്കകത്ത് നിന്ന് ആത്മാർത്ഥമായി പരിശ്രമിക്കുമെന്ന് ഉറപ്പുനൽകുന്നു.
 
ബഹുമാനപെട്ട മുഖ്യമന്ത്രിയിൽ നിന്നും പ്രതിപക്ഷ നേതാവിൽ നിന്നും മുൻ സ്പീക്കർമാരായ എന്റെ പ്രിയ സഖാക്കൾ ശ്രീരാമകൃഷ്ണനിൽ നിന്നും എം.ബി രാജേഷിൽ നിന്നും അതേപോലെ തന്നെ സീനിയറായ ഭരണ - പ്രതിപക്ഷ സഹസാമാജികരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കും.
 
ഭരണപക്ഷത്തോടൊപ്പം നിയമനിർമ്മാണ സഭയിലെ പ്രധാന ഫോഴ്‌സ് എന്ന നിലയിൽ പ്രതിപക്ഷത്തെയും കേട്ടുകൊണ്ട് അവർ അർഹിക്കുന്ന അംഗീകാരം നൽകികൊണ്ട് സഭയെ മുന്നോട്ട് നയിക്കും. വ്യക്തിപരമായി നല്ല ബന്ധവും വളരെ ആത്മാർത്ഥമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പ്രതിപക്ഷനിരയിലുള്ളത്.
 
ജനാധിപത്യവും നിയമസഭയുടെ അവകാശങ്ങളും സംരക്ഷിക്കപെടണമെന്ന കാലഘട്ടത്തിന്റെ ആവശ്യകത മുൻനിർത്തി കൊണ്ട് മഹത്തായ കേരള നിയമസഭയെ മുന്നോട്ട് നയിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കും..
ജീവിതത്തിലെ പുതിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നു. ഏവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്
എ.എൻ ഷംസീർ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

അടുത്ത ലേഖനം
Show comments