കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയരുത്!; ഈ മരുന്നുകള്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷം

ചില മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് മനുഷ്യര്‍ക്ക് ദോഷമാണ്

നിഹാരിക കെ.എസ്
വ്യാഴം, 10 ജൂലൈ 2025 (08:59 IST)
ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ് മരുന്നുകൾ മറ്റു മാലിന്യങ്ങള്‍ക്കൊപ്പം ചിലരെങ്കിലും ഉപേക്ഷിക്കാറുണ്ട്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ). ചില മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ ദോഷമാണെന്ന് സിഡിഎസ്‌സിഒയുടെ മുന്നറിയിപ്പില്‍ പറയുന്നു.
 
ട്രമാഡോള്‍ ഉള്‍പ്പെടെ 17 തരം മരുന്നുകള്‍ കാലാവധി കഴിഞ്ഞാല്‍ മാലിന്യക്കൂമ്പാരത്തിലോ പൊതുഇടങ്ങളിലോ വലിച്ചെറിയരുതെന്നാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരം മരുന്നുകള്‍ ശുചിമുറിയിലോ വാഷ്‌ബേസിനിലോ ഇട്ടു സംസ്‌കരിക്കണമെന്നാണ് നിര്‍ദേശം. 
 
ഫെന്റനൈല്‍, ഫെന്റനൈല്‍ സിട്രേറ്റ്, ഡയാസെപാം, ബ്യൂപ്രെനോര്‍ഫിന്‍, ബ്യൂപ്രെനോര്‍ഫിന്‍ ഹൈഡ്രോക്ലോറൈഡ്, മോര്‍ഫിന്‍ സള്‍ഫേറ്റ്, മെത്തഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഹൈഡ്രോമോര്‍ഫോണ്‍ ഹൈഡ്രോക്ലോറൈഡ്, ഹൈഡ്രോകോഡോണ്‍ ബിറ്റാര്‍ട്രേറ്റ്, ടാപെന്റഡോള്‍, ഓക്‌സികോഡോണ്‍ ഹൈഡ്രോക്ലോറൈഡ്, ഓക്‌സികോഡോണ്‍, ഓക്‌സിമോര്‍ഫോണ്‍ ഹൈഡ്രോക്ലോറൈഡ്, സോഡിയം ഓക്‌സിബേറ്റ്, ട്രാമഡോള്‍, മെഥില്‍ഫെനിഡേറ്റ്, മെപെരിഡിന്‍ ഹൈഡ്രോക്ലോറൈഡ് എന്നി മരുന്നുകള്‍ക്കെതിരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 
 
വ നാഡി സംബന്ധമായ രോഗങ്ങള്‍ക്കും ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കാന്‍സര്‍ രോഗികള്‍ക്ക് വേദന കുറയുന്നതിനും മറ്റും നൽകുന്ന മരുന്നുകളാണ്. മരുന്നുകളുടെ തെറ്റായ ഉപയോഗം മണ്ണിനെയും വെള്ളത്തെയും മലിനമാക്കും. ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് മുന്നറിയിപ്പ്. 
 
ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ തെറ്റായി വലിച്ചെറിയുന്നത് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ആന്റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിപ്പിക്കും. വീട്ടു മാലിന്യങ്ങള്‍ക്കിടയില്‍ വലിച്ചെറിയുമ്പോള്‍, കുട്ടികളോ മണ്ണില്‍ പണിയെടുക്കുന്നവരോ ഈ മരുന്നുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയേക്കാം.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments