തലശ്ശേരിയിൽ ലഹരിമാഫിയയുടെ ഇരട്ടക്കൊല: മുഖ്യപ്രതി പറായി ബാബു പിടിയിൽ

Webdunia
വ്യാഴം, 24 നവം‌ബര്‍ 2022 (16:38 IST)
തലശ്ശേരിയിൽ 2 പേരെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. സംഭവത്തിന് ശേഷം ഇളിവിൽ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയിൽ നിന്ന് പിടിയിലായത്.ഇയാൾക്ക് രക്ഷപ്പെടാൻ സഹായം ചെയ്ത 3 തലശ്ശേരി സ്വദേശികളും പിടിയിലായിട്ടുണ്ട്.
 
തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നലഹരിവിൽപ്പന സംഘത്തിൻ്റെ പ്രധാനകണ്ണിയാണ് പിടിയിലായ പാറായി ബാബു. ഇയാളുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. പ്രതിക്കാറ്റി കർണാടകയിലടക്കം അന്വേഷണം നടത്തിവരവെയാണ് ഇരിട്ടിയിൽ നിന്നും ഇയാൾ പിടിയിലായത്.
 
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സി.പി.എം. പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശികളായ കെ.ഖാലിദ്(52) പൂവനയില്‍ ഷമീര്‍(40) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രി പരിസരത്തുവെച്ച് വെട്ടിക്കൊന്നത്. ലഹരിമാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments