Webdunia - Bharat's app for daily news and videos

Install App

ടെസ്‌റ്റ് കടുകട്ടി, എച്ച് എടുക്കണമെങ്കില്‍ ഇനി പഴയ ഉടാ‍യിപ്പ് നടക്കില്ല; ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ - മാറ്റങ്ങള്‍ എന്തെല്ലാമെന്ന് അറിയാം

ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ - മാറ്റങ്ങള്‍ എന്തെല്ലാമെന്ന് അറിയാം

Webdunia
ശനി, 1 ഏപ്രില്‍ 2017 (14:08 IST)
മോട്ടോര്‍ വാഹനവകുപ്പ് ഇന്നു മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റ് കടുകട്ടിയാക്കി. വര്‍ഷങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്ന രീതികളാണ് പരിഷ്‌കരിച്ചത്.

‘എച്ച്’ എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റ ആകൃതിയില്‍ കുത്തിവച്ചിരിക്കുന്ന കമ്പികള്‍ക്കിടയിലൂടെ വണ്ടിയോടിച്ചാല്‍ മാത്രം ഇനി ലൈസന്‍സ് കിട്ടില്ല എന്നതാണ് പ്രധാനം പരിഷ്‌കാരം.

പ്രധാന മാറ്റങ്ങള്‍

> 'എച്ച്' എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നു പുറകോട്ടു നോക്കിയാല്‍ കമ്പി കാണില്ല. വാഹനത്തിലെ കണ്ണാടി നോക്കി വേണം വണ്ടി പുറകോട്ടും വശങ്ങളിലേക്കും എടുക്കേണ്ടത്.

> വാഹനത്തിന് കയറാനും ഇറങ്ങാനുമുള്ള ഭാഗങ്ങള്‍ ഒഴിച്ച് എല്ലാഭാഗത്തെയും കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും. അതോടെ ലൈസന്‍സ് പ്രായോഗിക പരീക്ഷ തോല്‍ക്കും.

> വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ അടയാളം വെയ്ക്കുന്ന പതിവ് അനുവദിക്കില്ല.

> റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമില്ല.

> നിരപ്പായ സ്ഥലത്തിന് പുറമെ കയറ്റത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഓടിച്ച് കാണിക്കണം. വണ്ടി പുറകോട്ട് പോവാന്‍ പാടില്ല.

> രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനാകുമോ എന്നറിയാനുള്ള പാര്‍ക്കിങ്ങ് പരീക്ഷ ഉണ്ടാകും.

മതിയായ പ്രാവീണ്യമില്ലാതെ റോഡില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ രീതിയിലേക്ക് മാറിയത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

അടുത്ത ലേഖനം
Show comments