Webdunia - Bharat's app for daily news and videos

Install App

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

വിമാനത്താവള ഡയറക്ടര്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി

രേണുക വേണു
തിങ്കള്‍, 16 ജൂണ്‍ 2025 (18:05 IST)
Kochi Airport

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ (റെഡ് സോണ്‍) മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, എയ്‌റോ മോഡലുകള്‍, പാര ഗ്ലൈഡറുകള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍ (UAS), ഡ്രോണുകള്‍, പവര്‍ ഹാന്‍ഡ് ഗ്ലൈഡറുകള്‍, ലേസര്‍ രശ്മികള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഉത്തരവിട്ടു.
 
വിമാനത്താവള ഡയറക്ടര്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ ഉപകരണങ്ങളുടെ അനധികൃത ഉപയോഗം വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ടുകളില്‍ അറിയിച്ചിരുന്നു. റണ്‍വേയുടെ സമീപത്തും ലാന്‍ഡിംഗ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
 
വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിംഗ്, ടേക്ക് ഓഫ്, പറക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-2023 ലെ സെക്ഷന്‍ 163 പ്രകാരമാണ് ജില്ലാ കളക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റെഡ് സോണില്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments