Webdunia - Bharat's app for daily news and videos

Install App

രണ്ടു വിദ്യാർത്ഥികൾ കല്ലടയാറ്റിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 29 നവം‌ബര്‍ 2022 (11:40 IST)
കുളത്തൂപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു കുട്ടികൾ കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്‌കൂളിലെ കുട്ടികളാണ് മരിച്ചത്.  

കഴിഞ്ഞ ദിവസം ക്ലാസ് ഇല്ലാതിരുന്നതിനാൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ ഏഴംഗ സംഘം കുളിക്കാൻ ഇറങ്ങിയതിൽ രണ്ടു പേരാണ് മുങ്ങിമരിച്ചത്. കുളത്തൂപ്പുഴ ഏഴംകുളം പൊയ്കയിൽ വീട്ടിൽ ബിജുമാത്യു - സൂസി ദമ്പതികളുടെ മകൻ ബൈജു ബിജു, കണ്ടച്ചിറ റോഷ്‌ന മൻസിലിൽ ഷറഫുദ്ദീൻ - നാഫി ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ എന്നിവരാണ് മരിച്ചത്.

പത്തു മണിയോടെയാണ് ഇവർ കുളിക്കാനിറങ്ങിയത്. ആറ്റിൽ പൊതുവെ വെള്ളം കുറവായിരുന്നെങ്കിലും ആഴമുള്ള ഭാഗത്ത് അടിയൊഴുക്കിൽ പെട്ടാണ് കുട്ടികൾ മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയതിൽ നീന്തുന്നതിനിടെ നാല് കുട്ടികളാണ് ഒഴുക്കിൽ പെറ്റിട്ടത്. ഇവരിൽ രണ്ടു പേരെ മറ്റു വിദ്യാർത്ഥികൾ രക്ഷിച്ചെങ്കിലും ബൈജുവും റോഷനും ഒഴുക്കിൽ പെട്ട് മുങ്ങിപ്പോയി.

കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പത്തരമണിയോടെ നൂറുമീറ്റർ അകലെ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒഴുക്കിൽ പെട്ട മറ്റു രണ്ടു കുട്ടികളെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments