Webdunia - Bharat's app for daily news and videos

Install App

പിണറായി വിജയൻ ഏകാധിപതി, തുടർഭരണം കേരളത്തിന് ദുരന്തമാകും: ഇ ശ്രീധരൻ

Webdunia
ശനി, 20 ഫെബ്രുവരി 2021 (09:29 IST)
ബിജെപിയിൽ ചേരും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഇ ശ്രീധരൻ. പിണറയി വിജയൻ ഏകാധിപതിയാണെന്നും ഒരു മന്ത്രിയ്ക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യം ഇല്ലെന്നുമാണ് ഇ ശ്രീധരന്റെ വിമർശനം. പിണറായി വിജയന് ജനങ്ങളുമായി സമ്പർക്കമില്ല. പത്തിൽ മൂന്ന് മാർക്ക് പോലും പിണറായിയ്ക്ക് നൽകാനാകില്ല. അത്ര മോശം പ്രകടാമാണ്. പാർട്ടിയ്ക്കും മോഷം ഇമേജാണ്. കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദം, സ്വർണക്കടത്ത് എന്നിങ്ങനെ നിരവധി ആക്ഷേപങ്ങൾ വന്നുകൊണ്ടിരിയ്ക്കുന്നു, തുടർഭരണം കേരളത്തിന് ദുരന്തമാകും. 
 
കോടികൾ സർക്കാർ പരസ്യത്തിനായി നൽകി ദൂർത്തടിയ്ക്കുകയാണ്. എത്രമാത്രം പണമാണ് കളയുന്നത്. ഒരു പത്രത്തിൽ അത്തരത്തിൽ പരസ്യം നൽകണം എങ്കിൽ 8 കോടി രൂപ നൽകണം. ഇത് ധൂർത്തല്ലെ, നമ്മൾ കൊടുക്കുന്ന പണമല്ലെ ഇത്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങളെ സർക്കാർ നേരിട്ട രീതി ശരിയല്ല, ഉദ്യോഗാർത്ഥികളെ പറഞ്ഞു മനസിലാക്കുകയായിരുന്നു വേണ്ടത്. ചില ലിസ്റ്റുകൾ നീട്ടിക്കൊടുക്കുന്നതിൽ എന്താണ് കുഴപ്പം എന്നും ഇ ശ്രീധരൻ ചോദിയ്ക്കുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments