Webdunia - Bharat's app for daily news and videos

Install App

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇഡി സീല്‍ ചെയ്തു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 ഫെബ്രുവരി 2025 (11:33 IST)
sheeba
പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇഡി സീല്‍ ചെയ്തു. നിലവില്‍ ഇവരെ തട്ടുപ്പു കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും ഇവര്‍ക്കെതിരെ വണ്ടന്‍മേട് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കുമളി പഞ്ചായത്ത് മുന്‍ പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ് ഷീബ. 
 
അനന്തു കൃഷ്ണന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ഷീബ. അനന്തുവുമായി ഇവര്‍ക്ക് ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നതടക്കം അന്വേഷിക്കുന്നുണ്ട്. പകുതി വില സബ്‌സിഡി നല്‍കുമെന്നും പകുതി തുക മാത്രം ഗുണഭോക്താവ് അടച്ചാല്‍ ഇരുചക്രവാഹനം, ലാപ്‌ടോപ്പ്, തയ്യല്‍ മെഷീന്‍, ഗൃഹോപകരണങ്ങള്‍ എന്നിവ നല്‍കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗരവ് ഗാംഗുലി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഒറ്റപ്പെടുമോയെന്ന് പേടി; യുവ നേതാക്കളെ ഒപ്പം കൂട്ടാന്‍ സതീശന്‍, തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കി സുധാകരന്‍

കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ കസ്റ്റംസ് കോട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

ഇസ്രയേലില്‍ മൂന്ന് ബസുകളില്‍ സ്‌ഫോടനം; പിന്നില്‍ പലസ്തീനെന്ന് ആരോപണം

അടുത്ത ലേഖനം
Show comments