പിണറായിയുടെ പേരുപറയാന്‍ സ്വപ്‌നയെ ഇഡി നിര്‍ബന്ധിച്ചു: പൊലീസുകാരിയുടെ മൊഴി പുറത്ത്

ജോര്‍ജി സാം
തിങ്കള്‍, 8 മാര്‍ച്ച് 2021 (18:17 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‍ടറേറ്റ് (ഇഡി) സമ്മര്‍ദ്ദം ചെലുത്തി മൊഴി നല്‍കിക്കാന്‍ ശ്രമിച്ചതായി പൊലീസുകാരിയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരുപറയാനാണ് ഇഡി സ്വപ്‌നയെ നിര്‍ബന്ധിച്ചതെന്നാണ് സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി സിജി വിജയന്‍ മൊഴി നല്‍കിയത്.
 
ചോദ്യം ചെയ്യുന്ന സമയത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും സ്വപ്‌നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് സിജി വിജയന്‍ മൊഴി നല്‍കിയിരിക്കുന്നത്.
 
ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് സ്വപ്‌നയോട് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത് ഞാന്‍ കേട്ടു. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് ഇടയ്‌ക്കിടെ ഫോണ്‍ വരികയും ഹിന്ദിയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സ്വപ്‌നയെ 14/08/2020 തീയതി കസ്റ്റഡി നീട്ടിക്കിട്ടുന്നതിനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കസ്റ്റഡിയില്‍ ടോര്‍ച്ചര്‍ ചെയ്യുന്നെന്നും ഉറങ്ങാന്‍ സമ്മതിക്കില്ലെന്നും അഭിഭാഷകന്‍ മുഖാന്തിരം പരാതിപ്പെട്ടിരുന്നു - പൊലീസുകാരിയുടെ മൊഴിയില്‍ പറയുന്നു.
 
രാധാകൃഷ്‌ണന്‍ എന്ന ഉദ്യോഗസ്ഥനാണ് ഏറ്റവും സമ്മര്‍ദ്ദം ചെലുത്തി സ്വപ്‌നയെക്കൊണ്ട് മൊഴി പറയിക്കാന്‍ ശ്രമിച്ചതെന്നും സിജി വിജയന്‍റെ മൊഴിയില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments