Webdunia - Bharat's app for daily news and videos

Install App

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാം; അവസാന തിയതി സെപ്റ്റംബര്‍ 18

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (11:54 IST)
ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളില്‍ നിന്നും ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങള്‍ ക്ഷണിച്ചു. ''പ്രായം മനസ്സില്‍ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേര്‍ത്ത് നിര്‍ത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി'  എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങള്‍ ചിത്രീകരിക്കേണ്ടത്. കേരളത്തിലുള്ള അംഗീകൃത കോളജുകള്‍ക്ക് എന്‍ട്രികള്‍ അയയ്ക്കാം. വ്യക്തിഗതമായോ/ ഗ്രൂപ്പായോ ഷോര്‍ട്ട് ഫിലിം തയ്യാറാക്കി അയയ്ക്കാം. മികച്ച ചിത്രത്തിനുള്ള സമ്മാനത്തുക ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25000, 15000, 5000 എന്നിങ്ങനെയാണ്. അവസാന തീയതി സെപ്റ്റംബര്‍ 18 വൈകിട്ട് 5 മണി.
 
 sjdoldageday@gmail.com എന്ന മെയിലിലേക്കാണ് എന്‍ട്രികള്‍ അയക്കേണ്ടത്. മത്സരവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, നിബന്ധനകള്‍ എന്നിവ അടങ്ങിയ വിശദ നോട്ടിഫിക്കേഷന്‍ www.swd.kerala.gov.in ല്‍ ലഭ്യമാണ്. വിജയികള്‍ക്കുള്ള സമ്മാനദാനം അന്താരാഷ്ട്ര വയോജനദിനമായ ഒക്ടോബര്‍ 1 ന് നടക്കുന്ന സംസ്ഥാന തല പരിപാടിയില്‍ നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments