Webdunia - Bharat's app for daily news and videos

Install App

അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിരുദം നാലുവര്‍ഷം: അദ്ധ്യാപക പരിശീലന പരിപാടി ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 നവം‌ബര്‍ 2023 (17:53 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ 2023-24 അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട്  സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ജില്ലാതല അദ്ധ്യാപക പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ വച്ച് നടന്ന എറണാകുളം ജില്ലയിലെ വിവിധ കോളേജുകള്‍ക്കുള്ള അദ്ധ്യാപക പരിശീലന പരിപാടി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ ഉത്ഘാടനം ചെയ്തു. 
 
കോളേജ് പ്രിന്‍സിപ്പല്‍ റവ. സാജു എം.ഡി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. സര്‍വ്വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടിയുടെ തുടര്‍ച്ചയായിട്ടാണ് കോളേജ് അദ്ധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ആരംഭിച്ചിരിക്കുന്നത്. തുടര്‍ ദിവസങ്ങളില്‍ തൃശ്ശൂര്‍ (നവംബര്‍ 8), പാലക്കാട് (നവംബര്‍ 9), ഇടുക്കി (നവംബര്‍ 13), കോട്ടയം (നവംബര്‍ 14) എന്നീ ജില്ലകളിലെ അദ്ധ്യാപക പരിശീലന പരിപാടികള്‍  സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍, മേഴ്‌സി കോളേജ്, പാലക്കാട്, മരിയന്‍ കോളേജ്, കുട്ടിക്കാനം, സി.എം.എസ് കോളേജ്, കോട്ടയം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; ക്ലീന്‍ ചിറ്റ്

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്; വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്; ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ

തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments