കാസര്‍കോട്ട് 67 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും

എ കെ ജെ അയ്യര്‍
ശനി, 12 ഡിസം‌ബര്‍ 2020 (09:17 IST)
കാസര്‍കോട്: പതിനാലാം തീയതി നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ 67 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തും 189 ബൂത്തുകളില്‍ വീഡിയോഗ്രാഫിയും ഏര്‍പ്പെടുത്തും. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലെ 99 പോളിങ്  ബൂത്തുകളെയാണ് പ്രശ്ന ബാധിത ബൂത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
 
ഇതില്‍ 32 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍, ഇവിടങ്ങളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്തും. വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്ന 67 ബൂത്തുകളില്‍ നിന്നുള്ള തത്സമയം വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ കളക്ടറേറ്റില്‍ സജ്ജീകരിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ  നേതൃത്വത്തില്‍ വീക്ഷിക്കും.
 
ഈ 99 പ്രശ്ന ബാധിത ബൂത്തുകളില്‍ 84 ബൂത്തുകള്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലും എട്ട് ബൂത്തുകള്‍ വള്‍നറബിള്‍ വിഭാഗത്തിലും അവശേഷിക്കുന്ന എട്ട് ബൂത്തുകള്‍ അതിര്‍ത്തി മേഖലയിലെ അതീവജാഗ്രത ആവശ്യമുള്ള ബൂത്തുകളും ആണ് .2015 ലെ  തദ്ദേശസ്വയംഭരണ  തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകളെയും,  സ്ഥാനാര്‍ഥി പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ബൂത്തുകളെയുമാണ് ക്രിട്ടിക്കല്‍ ബൂത്തുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
 
2015 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2019 മഞ്ചേശ്വരം നിയമസഭാ  ഉപതെരഞ്ഞെടുപ്പിലും അതിക്രമങ്ങള്‍ നടന്ന് പോലീസ്  കേസ്  രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബൂത്തുകളെയാണ് വള്‍ബറബിള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാനെ തള്ളി ഇസ്രായേൽ, രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനനെ ഉൾപ്പെടുത്തില്ലെന്ന് നെതന്യാഹു

സമാധാനം സ്ഥാപിക്കാന്‍ 10 പോയന്റ് നിര്‍ദേശവുമായി ഇറാന്‍, യുദ്ധത്തിന് താത്കാലിക വിരാമം മാത്രമോ?

വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു; വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍

ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അടുത്ത ലേഖനം
Show comments